പുതുതായി ആരംഭിക്കുന്ന ഇന്ധന പമ്പുകളില്‍ സിഎന്‍ജി ലഭ്യത നിര്‍ബന്ധമാക്കണം: ബെന്നി ബഹനാന്‍ എം പി

Web Desk
1 Min Read

ആലുവ: പുതുതായി ആരംഭിക്കുന്ന എല്ലാ ഇന്ധന സ്റ്റേഷനുകളിലും സിഎന്‍ജി നിറയ്ക്കുന്നതിനുള്ള സൗകര്യം കൂടി ഏര്‍പ്പെടുത്തണമെന്ന് ബെന്നി ബഹനാന്‍ എം പി ആവശ്യപ്പെട്ടു.

city exchange

അന്തരീക്ഷ മലിനീകരണം താരതമ്യേന കുറവുള്ളതും വില കുറവുമായ സിഎന്‍ജി ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ വാഹന നിര്‍മ്മാതാക്കള്‍ ധാരാളമായി ഉത്പാദിപ്പിച്ച് വിപണനം നടത്തി വരുന്ന ഈ സാഹചര്യത്തില്‍ സിഎന്‍ജി ഇന്ധനമായി ഉപയോഗിക്കുന്ന വാഹന ഉടമകള്‍ക്ക് സുലഭമായി സിഎന്‍ജി ലഭിക്കുന്നതിനുള്ള തടസ്സം നിലനില്‍ക്കുന്നത് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ചാലക്കുടി എം പി ബെന്നി ബഹനാന്‍ അദ്ദേഹം അംഗമായ പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് പാര്‍ലമെന്ററി കമ്മിറ്റിയില്‍ ഈ ആവശ്യം ഉന്നയിച്ചത്.

പെട്രോളിയം ആന്റ്് നാച്ചുറല്‍ ഗ്യാസ് സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പ്രഥമ യോഗത്തില്‍ ബെന്നി ബഹനാന്‍ എം പി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ചെയര്‍മാന്‍ സുനില്‍ ദത്തത്രെയ താക്കറെ എം പിക്ക് കൈമാറിയ കത്തിന്റെ അടിസ്ഥാനത്തില്‍ ഈ വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പെട്രോളിയം മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കി.

Share This Article
Leave a Comment
error: Content is protected !!