

എറണാകുളം: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി നടത്തുന്ന ഭാഷാ സമര അനുസ്മരണ സമ്മേളനം പത്തരക്ക് പുല്ലേപ്പടി കെ.എം.ഇ.എ. ഹാളിൽ നടക്കും. ഭാഷാ സമര അനുസ്മരണ സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. കെ.എ.ടി.എഫ്. സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുൽ ഹഖ് അധ്യക്ഷത വഹിക്കും. യൂത്ത് ലീഗ് ദേശീയ നിർവ്വാഹക സമിതി അംഗം ഷിബു മീരാൻ അനുസ്മരണ പ്രഭാഷണം നടത്തും.

ഹൈബി ഈഡൻ എം.പി, ജെബി മേത്തർ എം.പി എന്നിവർ മുഖ്യാതിഥികളായി ചടങ്ങിൽ പങ്കെടുക്കും. ടി.ജെ. വിനോദ് എം.എൽ.എ , ഉമ തോമസ് എം.എൽ.എ, ടി.കെ അഷ്റഫ്, റിയാസ് അഹ്മദ് സേട്ട്, ഹംസ പറക്കാട്ട്, ഹണി ജി അലക്സാണ്ടർ, അബ്ദുൽ കരീം കെ, എച്ച്.ഇ മുഹമ്മദ് ബാബു സേട്ട്, സലിം പി.എ, എൻ.എ സലിം ഫാറൂഖി,ഫൈസൽ ടി എന്നിവർ പ്രസംഗിക്കും. സംസ്ഥാന ജനറൽ എം.എ ലത്തീഫ് സ്വാഗതവും ട്രഷറർ മാഹിൻ ബാഖവി നന്ദിയും പറയും.

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ സംസ്ഥാന തലത്തിൽ നടത്തിയ അലിഫ് അറബിക്ക് ടാലന്റ് ടെസ്റ്റിൽ പങ്കെടുത്ത പ്രതിഭകളെ ചടങ്ങിൽ ആദരിക്കും.
ഹയർ സെക്കണ്ടറി, ഹൈസ്കൂൾ, അപ്പർ പ്രൈമറി തലത്തിൽ നടക്കുന്ന സംസ്ഥാന തല അലിഫ് അറബിക് ടാലന്റ് ടെസ്റ്റിൽ പതിനാല് ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ പങ്കെടുക്കുമെന്ന് അലിഫ് വിങ്ങ് നേതാക്കളായ സി.എച്ച്. ഫാറൂഖും മൺസൂർ മാടമ്പാട്ടും അറിയിച്ചു. ഭാഷാ സമര അനുസ്മരണ സമ്മേളനത്തിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സംഘാടക സമിതി നേതാക്കളായ എം. സലാഹുദ്ദീൻ മദനി, ടി.പി. അബ്ദുൽ ഹഖ്, എം.എ. ലത്തീഫ്, മാഹിൻ ബാഖവി, എം.എം. നാസർ, സി.എസ്. സിദ്ദീഖ് എന്നിവർ അറിയിച്ചു.
