

പയ്യന്നൂര്‍: പയ്യന്നൂര്‍ മണ്ഡലം പ്രവാസി ലീഗ് ‘സൈകതം 22’ ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. കേരള പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മുന്നിയൂര്‍ പയ്യന്നൂര്‍ ശിഹാബ് തങ്ങള്‍ സ്മാരക സൗധത്തില്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കക്കുളത്ത് അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി ടി പി മുഹമ്മദ് കുഞ്ഞി ഹാജി സ്വാഗതം പറഞ്ഞു. രണ്ടു സെഷനുകളിലായി നടന്ന പരിപാടിയില്‍ ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി കെ ടി സഹദുല്ല മുഖ്യാതിഥിയായിരുന്നു. നോര്‍ക്ക റൂട്ട്‌സ് സെക്ഷന്‍ ഓഫീസര്‍ എം പ്രശാന്ത് കോഴിക്കോട് ക്ലാസ്സെടുത്തു.

നജീബ് മുട്ടം, അഹമദ് പോത്താംകണ്ടം, എസ് എ ശുക്കൂര്‍ ഹാജി, കെ കെ അശ്‌റഫ്, പി കെ ഷബീര്‍, കെ പി നാസര്‍ ഹാജി, ബി അബ്ദുല്ല ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. കാട്ടൂര്‍ ഹംസ നന്ദി പറഞ്ഞു.
രണ്ടാമത്തെ സെഷനില്‍ മണ്ഡലം വൈസ് പ്രസിഡണ്ട് ടി പി അബ്ദുല്‍ അസീസ് ഹാജി അധ്യക്ഷത വഹിച്ചു. എസ് സി അഷ്‌റഫ് സ്വാഗതം പറഞ്ഞു. പ്രമുഖ വാഗ്മി അബൂട്ടി മാസ്റ്റര്‍ ശിവപുരം മുഖ്യപ്രഭാഷണം നടത്തി. വി കെ പി ഇസ്മായില്‍, കോച്ചന്‍ ലത്തീഫ്, സലാം കാനപ്പുറം, എ എം ഹസ്സന്‍, എസ് കെ നൗഷാദ്, വി കെ ഷാഫി, ഇഖ്ബാല്‍ കോയിപ്ര എന്നിവര്‍ പ്രസംഗിച്ചു. അലി കോയിപ്ര നന്ദി പറഞ്ഞു.
ചടങ്ങില്‍ പഴയകാല പ്രവാസി നേതാക്കളെയും പ്രവാസികളുടെ മക്കളില്‍ എസ് എസ് എല്‍ സി, പ്ലസ് ടു . പരീക്ഷകളില്‍ ഉന്നത വിജയം നേടിയ 60ലധികം വിദ്യാര്‍ഥികളെയും സ്‌നേഹോപഹാരം നല്‍കി ആദരിച്ചു.
വിദേശത്ത് തൊഴില്‍ ചെയ്ത് രാജ്യത്തിന്റെ സമ്പദ്ഘടന താങ്ങി നിര്‍ത്തി ഇപ്പോള്‍ വിപ്രവാസിയിത്തീര്‍ന്ന 60 വയസ്സ് കഴിഞ്ഞവര്‍ക്കും ഒറ്റത്തവണ തുക അടച്ചാല്‍ പെന്‍ഷന്‍ ആനുകൂല്യം അനുവദിക്കാന്‍ സര്‍ക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പുളിങ്ങോം- വാഗമണ്ഡലം- ബാങ്കളൂര്‍ പാത യാഥാര്‍ഥ്യമാക്കാനും മറ്റൊരു പ്രമേയത്തിലൂടെ അധികൃതരോടാവശ്യപ്പെട്ടു.

