

രാമന്തളി: മുസ്ലിം യൂത്ത് ലീഗ് ദിനത്തിന്റെ ഭാഗമായി രാമന്തളി ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഭാഷാ സമര അനുസ്മരണവും പ്രാര്‍ഥനാ സദസ്സും സംഘടിപ്പിച്ചു. രാമന്തളി ഖത്തീബ് സി എച്ച് ഇബ്രാഹിം മദനി പ്രാര്‍ഥനക്ക് നേതൃത്വം നല്കി.

ഖമറുസ്സമാന് സി എം കെ അധ്യക്ഷത വഹിച്ചു. പയ്യന്നൂര്‍ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ്് പി കെ ഷബീര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹക്കീം മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. ഉസ്മാന് കരപ്പാത്ത്, മുണ്ടക്കാല്‍ ഇബ്രാഹിം, പി പി മുഹമ്മദലി ഹാജി, അബ്ദുല്‍ നസീര്‍ എം, അഫ്സല് രാമന്തളി, റിയാസ് സി എം, ജമാല്‍ കെ പി തുടങ്ങിയവര്‍ സംസാരിച്ചു.
