ആലുവയിലെ ഗതാഗതക്കുരുക്ക്; അന്‍വര്‍ സാദത്ത് എം എല്‍ എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

Web Desk
1 Min Read

ആലുവ: മാര്‍ത്താണ്ഡവര്‍മ്മ പാലവുമായി ബന്ധപ്പെട്ട ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാക്കാന്‍ ആവശ്യമായ പഠനം നടത്തണമെന്നാവശ്യപ്പെട്ട് അന്‍വര്‍ സാദത്ത് എം എല്‍ എ മുഖ്യമന്ത്രിക്ക് കത്ത് നല്കി. ദേശീയ പാതയിലെ ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട് അന്‍വര്‍ സാദത്ത് എം എല്‍ എ നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ചിരുന്നു. ആവശ്യമായ ചില കാര്യങ്ങള്‍ ചെയ്യേണ്ടി വരുമെന്നും അത് എന്താണെന്ന് പരിശോധിച്ച് നടപടികള്‍ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കിയതും സൂചിപ്പിച്ചാണ് കത്ത് നല്‍കിയത്.

city exchange

ഗതാഗത കുരുക്കിന് പരിഹാരമായി മാര്‍ത്താണ്ഡവര്‍മ്മ പാലത്തിനു സമാന്തരമായി പുതിയ പാലം നിര്‍മ്മിക്കുകയോ നാറ്റ് പാക്കിനെ കൊണ്ടോ അതുമല്ലെങ്കില്‍ ഉചിതമായ മറ്റ് ഏജന്‍സികളേ കൊണ്ടോ ആവശ്യമായ പഠനം നടത്തി പദ്ധതി തയ്യാറാക്കി കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ച് അംഗീകാരം നേടി ആവശ്യമായ നടപടികള്‍ സ്വീകരിച്ച് ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!