പുതിയ വൈദ്യുതി ഭേദഗതി ബില്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡുകളെ ഇല്ലാതാക്കും: ബെന്നി ബഹനാന്‍ എം പി

Web Desk
1 Min Read

ആലുവ: പുതിയ വൈദ്യുതി ഭേദഗതി ബില്‍ അതാത് സംസ്ഥാനങ്ങളിലെ വൈദ്യുതി ബോര്‍ഡുകളെ ഇല്ലാതാക്കുമെന്ന് ബെന്നി ബാഹനാന്‍ എം പി ലോക്‌സഭയില്‍ സ്പീക്കര്‍ക്ക് നല്‍കിയ വിയോജനക്കുറിപ്പില്‍ പറഞ്ഞു.

city exchange

സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനുകളില്‍ സംസ്ഥാന സര്‍ക്കാറിനുള്ള നിയന്ത്രണം എടുത്തുകളയുക എന്നുള്ളതാണ് പുതിയ ഭേദഗതി മുന്നോട്ട് വെക്കുന്നത്. സംസ്ഥാന റെഗുലേറ്ററി കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരണം വേണം പ്രവര്‍ത്തിക്കുവാന്‍ എന്നുകൂടി പുതിയ ഭേദഗതിയില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നു. അതിനര്‍ഥം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് റെഗുലേറ്ററി കമ്മീഷനിലുള്ള അധികാരം നഷ്ടപ്പെടുന്നു എന്നുള്ളതാണെന്നും എം പി നല്‍കിയ വിയോജനക്കുറിപ്പില്‍ പറയുന്നു.

പുതിയ ഭേദഗതി മുന്നോട്ടുവയ്ക്കുന്നത് വൈദ്യുതി വിതരണത്തിന് ലൈസന്‍സിന്റെ ആവശ്യകത ഇല്ലെന്നുള്ളതാണ്. ഏതൊരു സംസ്ഥാനത്തെയും റെഗുലേറ്ററി കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത ഏതൊരു കമ്പനിക്കും വൈദ്യുതി വാങ്ങി വില്‍ക്കാന്‍ ഇതവസരം നല്‍കുന്നു.

സംസ്ഥാന സര്‍ക്കാര്‍ അറിയേണ്ട ആവശ്യം പോലും വരുന്നില്ല എന്നുള്ള കാര്യവും ഭേദഗതിയുടെ അപകടകരമായ ഒരു മുഖമാണ് തുറന്നു കാട്ടുന്നത്. കൂടാതെ ഭരണഘടനയുടെ രണ്ടാം ഷെഡ്യൂളില്‍ കണ്‍കറന്റ് ലിസ്റ്റില്‍ പെടുന്ന 38-ാമത്തെ ഇനമാണ് വൈദ്യുതി എന്നിരിക്കെ സംസ്ഥാന സര്‍ക്കാരുകള്‍ അറിയുക പോലും ചെയ്യാതെ കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തു സ്വകാര്യ കമ്പനികള്‍ക്ക് വൈദ്യുതി വാങ്ങി വില്‍ക്കാം എന്നുള്ളത് ഭരണഘടനയോടുള്ള ലംഘനം കൂടിയാണ്.

- Advertisement -
Ad image

വൈദ്യുതി മേഖലയില്‍ ഇനിമുതല്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ നിയമസഭ, പാര്‍ലമെന്റ് എന്നിവ അറിയേണ്ട ആവശ്യമില്ലെന്നും അത് എക്‌സിക്യൂട്ടീവ് തലങ്ങളില്‍ നിക്ഷിപ്തമാണെന്നും പറയുന്ന പുതിയ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കരുതെന്ന് എം പി സ്പീക്കര്‍ക്ക് നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!