നിപ്പയിലെ ഹിന്ദി ഗാനം റിലീസായി

Web Desk
2 Min Read

കൊച്ചി: ഹിമുക്രി ക്രിയേഷന്‍സിന്റെ ബാനറില്‍ ബെന്നി ആശംസ രചനയും ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിക്കുന്ന നിപ്പയിലെ ഹിന്ദി ഗാനം റിലീസായി.

city exchange

ഫോര്‍ട്ടുകൊച്ചി സെന്റ് മേരീസ് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളിലെ അധ്യാപിക ഷേര്‍ളി രാജ് രചിച്ച് സുനില്‍ ലാല്‍ ചേര്‍ത്തല ഈണം പകര്‍ന്ന് പ്രശസ്ത ക്ലബ്ബ് സിംഗര്‍ അനില്‍ തമ്മനവും സൗമ്യ നികേഷും ആലപിച്ചിരിക്കുന്ന ഗാനം ഇന്ത്യയിലെ പ്രശസ്ത ഓഡിയോ കമ്പനിയായ ലഹരിയാണ് പുറത്തിറക്കിയിരിക്കുന്നത്.

പ്രമുഖ താരങ്ങള്‍ക്കൊപ്പം അന്യസംസ്ഥാന തൊഴിലാളികളും ഈ ഹിന്ദി ഗാനത്തില്‍ അഭിനയിക്കുന്നു. പെരുമ്പാവൂരിലെ ഒരു ഫാക്ടറി അന്യസംസ്ഥാന തൊഴിലാളി ക്യാമ്പാക്കി കലാസംവിധായകന്‍ രാജീവ് മാറ്റിയെടുത്തു. പ്രശസ്ത കൊറിയോഗ്രാഫര്‍ മനോജ് മാസ്റ്ററാണ് നൃത്തം ഒരുക്കിയിരിക്കുന്നത്.

- Advertisement -
Ad image

ഇതിനോടകം ഈ ചിത്രത്തിലെ ഡാന്‍സ് കുട്ടികള്‍ പരിശീലിച്ച് ചിത്രീകരിച്ച് യൂ ടുബില്‍ ലോഡ് ചെയ്തു തുടങ്ങി. മലയാളത്തിലെ പ്രശസ്ത താരങ്ങള്‍ അഭിനയിക്കുന്ന ചിത്രം 19ന് തിയേറ്ററുകളിലെത്തും.

സലിംകുമാര്‍, ദേവന്‍, ബാബു ആന്റണി, ബബില്‍ പെരുന്ന, ജോണി ആന്റണി, ലാല്‍ ജോസ്, രാജേഷ് ശര്‍മ്മ, അനൂപ് ചന്ദ്രന്‍, സുനില്‍ സുഖദ, കോട്ടയം പ്രദീപ്, അലിയാര്‍, പൂക്കട ബിജു, മാധവന്‍ എടപ്പാള്‍, പത്മന്‍, ബിന്ദിയ, ഷാലറ്റ്, ശാന്തകുമാരി, കുളപ്പുള്ളി ലീല, ഷീല കുര്യന്‍, മഹിത, സലിത ടോം, അജയന്‍ മാടക്കല്‍, ബിനീഷ് ചേര്‍ത്തല, ജോഷി മാത്യു, ഏബ്രഹാംലിങ്കണ്‍, ശാന്തിവിള ദിനേശ്, പോള്‍സണ്‍, വേണു ബി നായര്‍, രുദ്രാദിലീപ്, മണി നിലമ്പൂര്‍ എന്നിവര്‍ക്കൊപ്പം പുതുമുഖങ്ങളായ ജിജോ ഗോപി, ഉണ്ണി പ്രചോദ്, അനില്‍ നായര്‍ തുടങ്ങിയവരും നിഷാന്ത് പാണ്ഡെ, വിജയവാസിനി സിങ്ങ് തുടങ്ങിയ നേപ്പാളി താരങ്ങളും നിപ്പയില്‍ അഭിനയിക്കുന്നു.

പ്രചോദ് ഉണ്ണി എഴുതി സുനില്‍ ലാല്‍ ചേര്‍ത്തല സംഗീതം പകര്‍ന്ന ഗാനങ്ങള്‍ യേശുദാസ്, അനില്‍ തമ്മനം, സൗമ്യ നിധീഷ് എന്നിവരാണ് ആലപിച്ചത്. ഹിന്ദി ഗാനം രചിച്ചിരിക്കുന്നത് ഷേര്‍ളിരാജ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മണ്‍സൂര്‍ വെട്ടത്തൂര്‍, എഡിറ്റിംഗ്- അനീഷ്, രാജീവ് കലാസംവിധാനവും ഭക്ത കൊല്ലം വസ്ത്രാലങ്കാരവും മധു പരവൂര്‍ ചമയവും ഷാലു പേയാട് നിശ്ചലഛായാഗ്രാഹണം സത്യന്‍സ് പരസ്യകലയും നിര്‍വ്വഹിക്കുന്നു. ഏബ്രഹാം ലിങ്കണാണ് വാര്‍ത്താ പ്രചരണം.

Share This Article
Leave a Comment
error: Content is protected !!