മണപ്പുറം സെന്റ് തെരേസാസില്‍ സ്വാതന്ത്ര്യ ദിനാഘോഷം

Web Desk
1 Min Read

മണപ്പുറം: മണപ്പുറം സെന്റ് തെരേസാസ് ഹൈസ്‌കൂളില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. ആന്റോച്ചന്‍ മംഗലശ്ശേരി സി എം ഐ ദേശീയ പതാക ഉയര്‍ത്തിയതോടെ പരിപാടികള്‍ ആരംഭിച്ചു. സ്‌കൗട്ട് ആന്റ് ഗൈഡ് ഗാര്‍ഡ് ഓഫ് ഹോണര്‍ സ്‌കൂള്‍ മാനേജര്‍ പരിശോധിച്ചു. തുടര്‍ന്ന് സ്‌കൂള്‍ മാനേജരുടെ അധ്യക്ഷതയില്‍ നടന്ന പൊതുസമ്മേളനത്തില്‍ ഹെഡ്മിസ്ട്രസ് എലിസബത്ത് പോള്‍, പി ടി എ പ്രസിഡന്റ്
പി ആര്‍ സുമേരന്‍, ഫാ. സിബിന്‍ പെരിയപ്പാടന്‍ സി എം ഐ എന്നിവര്‍ സംസാരിച്ചു.

city exchange

തെരേസ്യന്‍ കുട്ടികളുടെ വര്‍ണാഭമായ കലാപരിപാടികളും എല്‍ പി വിദ്യാര്‍ഥികള്‍ ഒരുക്കിയ ദേശീയ നേതാക്കളെ അവതരിപ്പിച്ചു കൊണ്ടുള്ള പ്രച്ഛന്നവേഷ മത്സരവും നടന്നു.
സ്‌കൂള്‍ പരിസരത്ത് വിദ്യാര്‍ഥികളെ അണിനിരത്തി വര്‍ണാഭമായ ഘോഷയാത്രയും നടന്നു.

Share This Article
Leave a Comment
error: Content is protected !!