

കേച്ചേരി: ഉത്തമ പൗരന്മാരായി വളര്‍ന്നു വരേണ്ട വിദ്യാര്‍ഥികളിലെ ലഹരി ഉപയോഗം സമൂഹത്തില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് എസ് എസ് എഫ് ജില്ല കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. കേച്ചേരി മമ്പഉല്‍ ഹുദയില്‍ നടന്ന കൗണ്‍സില്‍ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം എം ഇബ്റാഹിം ഹാജി എരുമപ്പെട്ടി ഉദ്ഘടാനം ചെയ്തു.

എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി എന്‍ ജഅഫര്‍ വിഷയാവതരണം നടത്തി. എസ് എസ് എഫ് ജില്ല പ്രസിഡന്റ് ശിഹാബ് സഖാഫി താന്ന്യം അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സയ്യിദ് ആഷിക്ക് കോയ തങ്ങള്‍, എസ് എസ് എഫ് സംസ്ഥാന എക്്‌സിക്യുട്ടീവ് അംഗം സിദ്ധിഖ് അലി എന്നിവര്‍ കൗണ്‍സില്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി. എസ് എസ് എഫ് ജില്ല ജനറല്‍ സെക്രട്ടറി ഷനീബ് മുല്ലക്കര സ്വഗതവും ഫര്‍ഷാദ് സുഹ് രി നന്ദിയും പറഞ്ഞു.
