
ആലുവ: ജെന്‍ഡര്‍ ന്യൂട്രാലിറ്റി പുരോഗമന വാദത്തിന് പിന്നിലെ ചതിക്കുഴികള്‍ എന്ന വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമി ജില്ല കമ്മിറ്റി സെമിനാര്‍ നടത്തും. ഞായറാഴ്ച്ച വൈകിട്ട് നാലുമണിക്ക് ആലുവ ഹിറ കോംപ്ലക്‌സിലാണ് പരിപാടി.

സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ വിഷയാവതരണം നടത്തും. ജില്ല പ്രസിഡന്റ് എം കെ അബൂബക്കര്‍ ഫാറൂഖി അധ്യക്ഷത വഹിക്കും. സലാഹുദ്ദീന്‍ മദനി, ശംസുദ്ദീന്‍ വഹബി, അഡ്വ. തമന്ന സുല്‍ത്താന, എ തസ്നിം, എസ് എം സൈനുദ്ദീന്‍ എന്നിവര്‍ പങ്കെടുക്കും.
