

ആലുവ: മലയാള പുസ്തക പ്രസാധന രംഗത്ത് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ചുവടുറപ്പിച്ചിട്ടുള്ള ക്ലാസിക് ബുക്‌സ് ആലുവ പ്രൗഢമായ രണ്ട് പുസ്തകങ്ങള്‍ കൂടി പ്രസിദ്ധീകരിച്ചു. ഡോ. കുഞ്ഞു മുഹമ്മദ് പുലവത്ത് രചിച്ച ‘നക്ഷത്രങ്ങളാണ് കുട്ടികള്‍’ എന്ന പുസ്തകം പ്രമുഖ ചിന്തകനും ഗ്രന്ഥകര്‍ത്താവുമായ പ്രഫ. എന്‍ നാരായണന്‍ പ്രകാശനം ചെയ്തു. ‘അധ്യാപകന്‍ ക്ലാസ് മുറിക്കകത്തും പുറത്തും’ എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനവും അതോടൊപ്പം നടന്നു.

കലാഭവന്‍ നവാസ്, ഫൗസിയ അബൂബക്കര്‍, ഹംസക്കോയ എന്നിവര്‍ സംസാരിച്ചു. ടി എച്ച് സെയ്തുമുഹമ്മദ് അധ്യക്ഷത വഹിച്ചു. അബ്ദുല്‍ കബീര്‍ സ്വാഗതം പറഞ്ഞു. ടി കെ അബ്ദുല്‍ സലാം പുസ്തകങ്ങള്‍ പരിചയപ്പെടുത്തി.
