വാഴക്കന്ന് വിതരണം ചെയ്തു

Web Desk
1 Min Read

ആലുവ: ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണ പദ്ധതി 2022-23 ലെ വാഴ കൃഷി വികസന പദ്ധതി പ്രകാരം കൃഷിഭവൻ വഴി സൗജന്യമായി 2000 ഏത്ത വാഴക്കന്ന് വിതരണം ചെയ്തു. ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഷെഫീക്ക് കർഷക നബീസക്ക് വാഴ കന്ന് നൽകി വിതരണ ഉൽഘാടനം നിർവഹിച്ചു.

city exchange

വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റൂബി ജിജി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീല ജോസ്, മെമ്പർ പി എസ് യൂസഫ്, പഞ്ചായത്ത് സെക്രട്ടറി മഹേഷ് കുമാർ പി കെ, കൃഷി ഓഫീസർ അരുൺ പോൾ, കൃഷി അസിസ്റ്റന്റ് സരിത, വർക്കിംഗ് ഗ്രൂപ്പ് അംഗം മനു മൈക്കിൾ എന്നിവർ സന്നിഹിതരായിരുന്നു.

TAGGED:
Share This Article
Leave a Comment
error: Content is protected !!