കോണ്‍ഗ്രസ് ജന്മദിനം ആഘോഷിച്ചു

Web Desk
1 Min Read

അങ്കമാലി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 138-ാം ജന്മദിനം അങ്കമാലി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഘോഷിച്ചു. ജന്മദിന സമ്മേളനം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. കെ എസ് ഷാജി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. കെ എസ് എസ് എസ് പി എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി മുരളി, ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ ദേവച്ചന്‍ കോട്ടക്കല്‍, കെ വി ബേബി, ബാബു മഞ്ഞളി, വിന്‍സെന്റ് പി എഫ്, ബിജു പൂപ്പത്ത്, രാജു പാറക്കല്‍, ബാസ്റ്റിന്‍ പാറക്കല്‍, യു ഡബ്ല്യു ആന്റ് ഇ സി നിയോജക മണ്ഡലം പ്രസിഡന്റ് കെ കെ ജോഷി, ദലിത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി പുഷ്‌കല തങ്കപ്പന്‍, എന്‍ എ ജോണി, ഫ്രാന്‍സിസ് മുട്ടത്തില്‍, സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!