

തൃശൂര്‍: ‘ഉത്തരവാദിത്തം; മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം’ എന്ന പ്രമേയത്തില്‍ തൃശൂരിലെ ആമ്പല്ലൂരില്‍ ഡിസംബര്‍ 27, 28, 29 തിയ്യതികളില്‍ നടക്കുന്ന എസ് വൈ എസ് പ്ലാറ്റിനം ഇയര്‍ സമാപന സമ്മേളനമായ കേരള യുവജന സമ്മേളനത്തിന്റെ പന്തല്‍ കാല്‍നാട്ടല്‍ കര്‍മ്മം പ്രൗഢമായ ചടങ്ങുകളോടെ നടന്നു.

കാല്‍നാട്ടല്‍ ചടങ്ങില്‍ എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹ സഖാഫി അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി.

സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ പി എസ് കെ മൊയ്തു ബാഖവി, ഐ എം കെ ഫൈസി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, മജീദ് കക്കാട്, സി പി സൈതലവി മാസ്റ്റര്‍ ചെങ്ങര എന്നിവര്‍ പ്രസംഗിച്ചു.
സമസ്ത വൈസ് പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി തങ്ങള്‍ പന്തല്‍ കാല്‍നാട്ടല്‍ ചടങ്ങിന് നേതൃത്വം നല്‍കി. പതിനായിരം സ്ഥിരം പ്രതിനിധികളും മൂന്നു ലക്ഷം സന്ദര്‍ശകരും എത്തുന്ന സമ്മേളന നഗരിയില്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. സമ്മേളന പ്രോഗ്രാമുകള്‍ക്ക് പുറമെ വിവിധതരം എക്‌സ്‌പോകള്‍, പുസ്തകലോകം, എജു സൈന്‍ തുടങ്ങിയ അനുബന്ധ പരിപാടികള്‍ക്കു കൂടി ആവശ്യമായ ഒന്നര ലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ ഒരുങ്ങുന്ന പന്തലിന്റെ കാല്‍നാട്ടല്‍ കര്‍മമാണ് നടന്നത്.

