നെംകോണ്‍ 2022 രാജ്യാന്തര ആരോഗ്യ സമ്മേളനം കൊച്ചിയില്‍ സമാപിച്ചു

Web Desk
1 Min Read

കൊച്ചി: വ്യക്തിയിലധിഷ്ടിതമായ ആരോഗ്യ പരിരക്ഷ എന്ന സന്ദേശവുമായി ന്യൂട്രീഷണല്‍ ആന്റ് എന്‍വയോണ്‍മെന്റല്‍ മെഡിസിന്‍ രാജ്യാന്തര സമ്മേളനനമായ നെംകോണ്‍ 2022 കൊച്ചിയില്‍ സമാപിച്ചു. ആരോഗ്യ പരിരക്ഷയില്‍ പൊളിച്ചെഴുത്തിന്റെ പാതയിലാണ് ലോകമെന്ന് പ്രമുഖ വെല്‍നസ് ചികിത്സാ വിദഗ്ധന്‍ ഡോ. എ ശ്രീകുമാര്‍ പറഞ്ഞു. വ്യക്തിയുടെ പൊതുആരോഗ്യവും ഫംഗ്ഷനലല്‍ ഹെല്‍ത്തും മെച്ചപ്പെടുത്തുന്നതിലൂടെ ഒരു പരിധി വരെയുള്ള എല്ലാ രോഗങ്ങളെയും നേരിടാമെന്നും അവശ്യം വേണ്ട സന്ദര്‍ഭത്തില്‍ മാത്രം രോഗ ചികിത്സ തേടിയാല്‍ മതിയാകുമെന്നും ഡോ. എ ശ്രീകുമാര്‍ കൂട്ടിച്ചേര്‍ത്തു.

city exchange

അന്‍പതോളം ഡോക്ടര്‍മാര്‍ ആരോഗ്യവുമായി ബന്ധപ്പെട്ട് വിവിധ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സൗഖ്യാ ഫൗണ്ടേഷന്‍ മൈസൂര്‍ സര്‍വകലാശാലയുമായും സിന്തൈറ്റ് ഗ്രൂപ്പിന്റെ നാറ്റ് എക്സ്ട്രായുമായി കൈകോര്‍ത്തുകൊണ്ടാണ് നെംകോണ്‍ 2022 സംഘടിപ്പിച്ചത്.

TAGGED:
Share This Article
Leave a Comment
error: Content is protected !!