ഖാദി ബോര്‍ഡ്- മലബാര്‍ മില്‍മ വസ്ത്ര വിപണന ധാരണ

Web Desk
1 Min Read

കോഴിക്കോട്: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് നിര്‍മിക്കുന്ന ഖാദി വസ്ത്രങ്ങള്‍ മില്‍മ മലബാര്‍ മേഖല യൂണിയന്‍ ക്ഷീര സംഘം പ്രസിഡന്റുമാര്‍ക്ക് ജനറല്‍ ബോഡിയില്‍ വെച്ച് നല്‍കുന്നതിനുള്ള ഓര്‍ഡര്‍ കൈമാറ്റം കോഴിക്കോട് ഡെയറി ഓഡിറ്റോറിയത്തില്‍ കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ മില്‍മ ചെയര്‍മാന്‍ കെ എസ് മണിക്ക് നല്‍കി നിര്‍വഹിച്ചു.

city exchange

മലബാര്‍ മില്‍മയുടെ കീഴിലുള്ള 1200ഓളം ക്ഷീര സംഘം പ്രസിഡന്റ്മാര്‍ക്കാണ് ഖാദി വസ്ത്രം നല്‍കുന്നത്. ഇത്തരത്തിലുള്ള സഹായ സഹകരണങ്ങള്‍ പാവപ്പെട്ട ഖാദി തൊഴിലാളികള്‍ക്ക് കൈതങ്ങാണ് എന്ന് യോഗം ഉദ്ഘാടനം ചെയ്ത് പി ജയരാജന്‍ പറഞ്ഞു. ചടങ്ങില്‍ മുന്‍ എം പി ഇ ശിവരാമന്‍ സ്വാഗതവും കുന്നമംഗലം എം എല്‍ എ പി ടി എ റഹിം മുഖ്യ പ്രഭാഷണവും നടത്തി. ഡോ. പി മുരളി, പ്രീത, ഷിബി, ശ്രീനിവാസന്‍ മാസ്റ്റര്‍, അനിത, ഗിരീഷ് കുമാര്‍, കെ സി ജയിംസ്, എന്‍ കെ പ്രേംലാല്‍, എസ് രാധാകൃഷ്ണന്‍, ജോര്‍ജുകുട്ടി ജേക്കബ് തുടങ്ങിയവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!