

കോഴിക്കോട്: ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ആവിക്കല്‍ തോട് പ്രദേശത്തെ നിര്‍ദ്ദിഷ്ട മാലിന്യ സംസ്കരണ പ്ലാന്റ് ജനവാസം കുറഞ്ഞ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് കെ എന്‍ എം സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. ഹുസൈന് മടവൂര്‍ ആവശ്യപ്പെട്ടു. കെ എന്‍ എം കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാര്‍ഡ്യ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനജീവിതം ദുസ്സഹമാക്കുന്ന ഈ പദ്ധതിക്കെതിരെ ഉയര്‍ന്നു വരുന്ന മുഴുവന്‍ ജനങ്ങളുടെയും പ്രതിഷേധം ജനാധിപത്യ സര്‍ക്കാര്‍ മുഖവിലക്കെടുത്തേ മതിയാവൂ. ഈ ജനകീയ സമരത്തിന്ന് പിന്നില്‍ തീവ്രവാദികളാണെന്ന സി പി എം സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവന സമരത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കാനുള്ള ശ്രമമാണ്. വിഷലിപ്തമായ ആ പ്രസ്താവന അദ്ദേഹം പിന്‍വലിച്ചേ മതിയാവൂ എന്നും ഹുസൈന് മടവൂര്‍ പറഞ്ഞു.

കെ എന്‍ എം ജില്ലാ സെക്രട്ടറി അബ്ദുസ്സലാം വളപ്പില്‍, വൈസ് പ്രസിഡന്റുമാരായ ഇ വി മുസ്തഫ, സി എം സുബൈര്‍ മദനി, നാസര്‍ കല്ലായി, എന്‍ പി സി അബ്ദുറഹ്മാന്, ജബ്ബാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. എം ഇ എസ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് പാലക്കണ്ടി ആശംസാ പ്രസംഗം നടത്തി.

