ലോകകപ്പ്; ആരാധകർക്ക് താമസം മിതമായ നിരക്കിൽ

Web Desk
1 Min Read

ദോഹ: ഖത്തറിലേക്കെത്തുന്ന ഫുട്‌ബോള്‍ ആരാധകര്‍ക്ക് മിതമായ നിരക്കില്‍ ആകര്‍ഷകമായ താമസസൗകര്യങ്ങള്‍ ഒരുക്കി സംഘടകർ.

city exchange

ഫിഫ ലോകകപ്പ് ഖത്തര്‍ ഒഫീഷ്യല്‍ അക്കമഡേഷന്‍ പ്ലാറ്റ്ഫോമില്‍ ഈ സൗകാര്യം ലഭ്യമാണെന്ന് സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി യിലെ ഹൗസിംഗ് ഡിപ്പാര്‍ട്ട്മെന്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഒമര്‍ അല്‍ ജാബര്‍ പറഞ്ഞു.
www.qatar2022.qa എന്ന ഔദ്യോഗിക അക്കമഡേഷന്‍ പ്‌ളാറ്റ്‌ഫോമില്‍ പരമ്പരാഗതവും ആധുനികവുമായ ഫൈവ് സ്റ്റാര്‍ ക്യാമ്പുകള്‍ ആരാധകര്‍ക്കായി ലഭ്യമാകും .

ക്വിതൈഫാന്‍ ദ്വീപില്‍ ആരാധകര്‍ക്കായി
സജ്ജീകരിച്ചിട്ടുള്ള 1,800 മുറികളോട് കൂടിയ ക്യാമ്പും അല്‍ ഖോറിലെ ഫാന്‍ ഗ്രാമത്തില്‍ 200 ഫൈവ് സ്റ്റാര്‍ പരമ്പരാഗത ക്യാമ്പുകളും ഒരുക്കിയിട്ടുണ്ട്. കൂടാതെ, ഫാൻ സോണുകളിൽ മത്സരങ്ങള്‍ കാണുന്നതിന് കൂറ്റന്‍ സ്‌ക്രീനുകള്‍, വിവിധ പരിപാടികൾ എന്നിവയും തയ്യാറാക്കുന്നുണ്ട്.

വിവിധ സ്റ്റാര്‍ വിഭാഗങ്ങളിലെ ഹോട്ടലുകള്‍, ദോഹ തുറമുഖത്ത് ഫ്‌ളോട്ടിംഗ് ഹോട്ടലുകളായി പ്രവര്‍ത്തിക്കുന്ന ഭീമന്‍ ക്രൂയിസ് കപ്പലുകള്‍, താല്‍ക്കാലിക ഹോട്ടലുകളായി പ്രവര്‍ത്തിക്കുന്ന സര്‍വീസ് അപ്പാര്‍ട്ടുമെന്റുകള്‍, വില്ലകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന താമസ സൗകര്യങ്ങളാണ് ആരാധകർക്കായി സംഘടകർ ഒരുക്കിയിരിക്കുന്നത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!