ദിശ സയന്‍സ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു

Web Desk
1 Min Read

കൊച്ചി: ഭാരതീയ വിദ്യാഭവന്‍ കൊച്ചി കേന്ദ്രത്തിന്റെ ഗവേഷണ വിഭാഗവും അസിം പ്രേംജി യൂണിവേഴ്‌സിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ദിശ സയന്‍സ് കോണ്‍ഫറന്‍സ് ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സ് ഡയറക്ടര്‍ ഡോ. അന്നപൂര്‍ണ്ണി സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്തു.

city exchange

ആകാശത്തെ കണ്ടുകൊണ്ടാണ് സയന്‍സിലേക്ക് അടുത്തതെന്നും ജ്യോതിശ്ശാസ്ത്രമാണ് തന്നെ കൂടുതല്‍ ആകര്‍ഷിച്ചതെന്നും ഡോ. അന്നപൂര്‍ണ്ണി സുബ്രഹ്മണ്യം പറഞ്ഞു. ശാസ്ത്രത്തിന്റെ ഏതൊരു കാര്യവും യുക്തിസഹമായി തിരിച്ചറിയാനുള്ള ത്വരയുണ്ടാകണമെന്നും അതിന് ശാസ്ത്രീയമായ ചോദ്യങ്ങള്‍ ഉണ്ടാകണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ചെയര്‍മാന്‍ വേണുഗോപാല്‍ സി ഗോവിന്ദ് അധ്യക്ഷത വഹിച്ചു. ഭവന്‍സ് വിദ്യാമന്ദിര്‍ എളമക്കരയിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച സ്വാഗത നൃത്തത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഭാരതീയ വിദ്യാഭവന്‍ കൊച്ചി കേന്ദ്രം ഗവേഷണ വിഭാഗം കോ ഓര്‍ഡിനേറ്റര്‍ ജയ ജേക്കബ് സ്വാഗതവും ഭവന്‍സ് വിദ്യാമന്ദിര്‍ എളമക്കരയിലെ പ്രിന്‍സിപ്പല്‍ മിനി കെ നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!