കേരളത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ ഭാവി; പാനല്‍ ചര്‍ച്ച നടത്തി ഇന്ത്യന്‍ കോണ്‍ക്രീറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്

Web Desk
1 Min Read

കൊച്ചി: ഇന്ത്യന്‍ കോണ്‍ക്രീറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ രാംകോ സിമന്റ്‌സുമായി ചേര്‍ന്ന് കൊച്ചി മാരിയറ്റില്‍ കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാവി എന്ന വിഷയത്തില്‍ എന്‍ജിനിയര്‍മാരുടെ ചര്‍ച്ച സംഘടിപ്പിച്ചു. കൊച്ചി മെട്രോ എം ഡി ലോക്നാഥ് ബെഹ്റ മുഖ്യാതിഥിയായിരുന്നു. എ അനില്‍കുമാര്‍ പിള്ള മോഡറേറ്ററായിരുന്നു. കേശവ ചന്ദ്രന്‍, ജോസ് കുര്യന്‍, വി സുരേഷ്, ഡോ. അനില്‍ ജോസഫ്, സുരേഷ് എസ് എന്നിവരായിരുന്നു പാനല്‍ അംഗങ്ങള്‍.

city exchange

പദ്ധതി ബാധിക്കുന്ന പ്രാദേശിക സമൂഹവും പദ്ധതി ആവിഷ്‌ക്കരിക്കുന്നവരും തമ്മില്‍ ശരിയായ ആശയവിനിമയം നടക്കേണ്ടത് മികച്ച പ്രവര്‍ത്തനത്തിനും പദ്ധതിയുടെ വിജയകരമായ പൂര്‍ത്തീകരണത്തിനും അത്യന്താപേക്ഷിതമാണെന്ന് ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. സമയബന്ധിതമായി പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മെട്രോയുടെ രണ്ടാം ഘട്ടം 28 മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നും ഒരേസമയം പല ജോലികള്‍ നിര്‍വഹിക്കുകയെന്ന ആശയമാണ് നടപ്പിലാക്കുകയെന്നും അദ്ദേഹം വിശദമാക്കി.

നിര്‍മാണ മേഖലയിലെ സുസ്ഥിരതയുടെ പ്രാധാന്യം, ഹരിത നിര്‍മിതിയ്ക്ക് സാമഗ്രികള്‍ ലഭ്യമാകാനുള്ള ബുദ്ധിമുട്ട്, ഭാവിയിലെ അടിസ്ഥാന സൗകര്യ വികസനം, നിര്‍മാണത്തില്‍ ഗുണനിലവാരം മെച്ചപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം തുടങ്ങിയ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.

- Advertisement -
Ad image

എന്‍ജിനിയറിംഗ് വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനും പ്രായോഗിക അനുഭവങ്ങളുടെ അഭാവം ഇ്‌ലാതാക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും അനുഭവത്തിലെ കുറവാണ് നിര്‍മാണ രംഗത്തെ ഗുണനിലവാരത്തെ ബാധിക്കുകയും പരാജയമുണ്ടാക്കുകയും ചെയ്യുന്നതെന്നും ചര്‍ച്ചയില്‍ ഉയന്നുവന്നു.

Share This Article
Leave a Comment
error: Content is protected !!