കലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ ജോയിന്റ് റജിസ്ട്രാര്‍ അന്തരിച്ചു

Web Desk
1 Min Read

കോഴിക്കോട്- പ്രമുഖ കോണ്‍ഗ്രസ് നേതാവും വാഗ്മിയും പ്രഭാഷകനും കലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ ജോയിന്റ് രജിസ്ട്രാറുമായ കെ. വേദവ്യാസന്‍ (69) അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് എടവണ്ണപ്പാറ കിഴക്കയില്‍ വീട്ടുവളപ്പില്‍.

city exchange

മൃതദേഹം ഇന്ന് വൈകിട്ട് നാല് മണി മുതല്‍ രാത്രി എട്ട് മണി വരെ എടവണ്ണപ്പാറ ചാലിയപ്പുറം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ പൊതു ദര്‍ശനത്തിന് വെക്കും.

ഭാര്യ: ഉഷാദേവി. മക്കള്‍: സന്ദീപ് (സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍, ഇന്‍ഫോപാര്‍ക്ക് എറണാകുളം), ദിലീപ് (ഫാര്‍മസിസ്റ്റ് ദുബായ്), ശരണ്യ (അസിസ്റ്റന്റ് പ്രഫസര്‍ വി. ടി. എം. എന്‍. എസ്. എസ്. കോളേജ് ധനുവച്ചപുരം). മരുമക്കള്‍: രഞ്ജു (ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ഐ.എസ്.ആര്‍.ഒ തിരുവനന്തപുരം), രേഷ്മ (അസിസ്റ്റന്റ് മാനേജര്‍ കേരള ഗ്രാമീണ ബാങ്ക് എടവണ്ണ).

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!