

ദോഹ: കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 58-ാമത് ജന്മദിനം പ്രവാസി കേരള കോണ്‍ഗ്രസ് (എം) ഖത്തര്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ആഘോഷിച്ചു.

പ്രസിഡന്റ് ജോണ്‍ എബ്രഹാം കേക്ക് മുറിച്ചു ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രൂപീകരണം മുതല്‍ നാളിതുവരെയുള്ള ചരിത്രം വിവരിച്ചു അദ്ദേഹം സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഷിബു മാത്യു സ്വാഗതവും വൈസ് പ്രസിഡന്റ് ആന്റോ ആന്റണി നന്ദിയും പറഞ്ഞു. ജിറ്റോ ജെയിംസ്, ഷിനു ആന്റണി, സിനി തോമസ് ചെറുമാക്കേല്‍, ജെയ്സ് ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.

കേരള കോണ്‍ഗ്രസ് അനുഭാവികളായ മറ്റു ദോഹ നിവാസികളെ ഒന്നിച്ചുചേര്‍ത്ത് കൂടുതല്‍ സജീവ പ്രവര്‍ത്തങ്ങള്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു. പാര്‍ട്ടി ചെയര്‍മാനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ജോസ് കെ മാണി എം പിയേയും മറ്റു ഭാരവാഹികളെയും യോഗം അഭിനന്ദിച്ചു.

