

ദമ്മാം: അരാജകത്വ ജീവിതവും അപരവിദ്വേഷവും അന്ധവിശ്വാസവും ജീവിതത്തിന്റെ ഭാഗമാക്കിയിരുന്ന ആറാം നൂറ്റാണ്ടിലെ ഇരുണ്ട കാലത്തെ മനുഷ്യസമൂഹത്തെ ജീവനും ജീവിതവും നല്‍കിയ പ്രപഞ്ച സൃഷ്ടാവിന്റെ നിയമ സംഹിതകളിലൂടെ ഏഴാം നൂറ്റാണ്ടില്‍ വിമോചനത്തിന്റെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തുകയായിരുന്നു പ്രവാചകനെന്നും സത്യ വിശ്വാസത്തിന്റെ തണലിലേക്കും പരലോക ജീവിതത്തിന്റെ ബോധത്തിലേക്കും അവര്‍ കടന്നു വന്നപ്പോള്‍ യഥാര്‍ഥ വിമോചനം സാധ്യമായെന്നും സി പി ഉമര്‍ സുല്ലമി പറഞ്ഞു. വിമോചനം വിശ്വാസ വിശുദ്ധിയിലൂടെ എന്ന ശീര്‍ഷകത്തില്‍ സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദേശീയ സമിതി നടത്തുന്ന ത്രൈമാസ കാമ്പയിന്‍ വെര്‍ച്യുല്‍ പ്ലാറ്റ് ഫോം വഴി ദമ്മാം എസ് ഐ ഐ സി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടന കര്‍മ്മം നിവഹിച്ചു സംസാരിക്കുയായിരുന്നു അദ്ദേഹം.

അന്യുന മാര്‍ഗദര്‍ശനത്തിലൂടെ മാത്രമേ വിശ്വാസ വിശുദ്ധി കരസ്ഥമാക്കാന്‍ കഴിയുകയുള്ളു. ഏകദൈവവിശ്വാസവും പരലോക വിശ്വാസവും കൊണ്ട് മാത്രമേ മനുഷ്യനെ എല്ലാവിധ അധാര്‍മ്മിക പ്രവണതകളില്‍ നിന്നും ആത്മീയ ചൂഷണങ്ങളില്‍ നിന്നും മോചിപ്പിക്കാന്‍ സാധിക്കുകയുള്ളൂവെന്നും മനുഷ്യന്‍ പരസ്പരം കലഹിക്കുന്നതിനു പകരം പരസ്പര ബഹുമാനവും സ്‌നേഹവും കൈമാറി നിര്‍ഭയത്വം സാധ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

നവോത്ഥാനം എല്ലാ കാലങ്ങളിലും അനിവാര്യമാണെന്നും ഇത് പ്രവാചകാലം മുതല്‍ തുടര്‍ന്ന് വരുന്ന ഒരു മഹത്തായ കാര്യമാണെന്നും തുടര്‍ന്നും നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്നും കെ എം സി സി സൗദി ജനറല്‍ സെക്രട്ടറി ഖാദര്‍ ചെങ്കള അഭിപ്രായപ്പെട്ടു. പരിപാടിയില്‍ നൗഷാദ് അകോലത്ത് (നവോദയ), ഇ കെ സലീം (ഒ ഐ സി സി), നസീമുസ്സബാഹ് (ഫോക്കസ് ഇന്റര്‍നാഷണല്‍ സൗദി) എന്നിവരും ആശംസകളര്‍പ്പിച്ചു സംസാരിച്ചു.
മുനീര്‍ ഹാദി എടക്കര വിമോചനം- വിശ്വാസ വിശുദ്ധിയിലൂടെ എന്ന കാമ്പയ്ന്‍ പ്രമേയം വിശദീകരിച്ചു. സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദേശീയ കമ്മിറ്റി പ്രസിഡന്റ് ഫാറൂഖ് സ്വലാഹിയുടെ അധ്യക്ഷത വഹിച്ചു. ഷിയാസ് മീമ്പറ്റ ഖിറാഅത്ത് നടത്തി.
കാമ്പയ്ന്‍ ദേശീയ കണ്‍വീനര്‍ നൗഷാദ് എം വി എം സ്വാഗതവും ദമ്മാം സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സെക്രട്ടറി നസ്‌റുല്ല കൊല്ലം നന്ദിയും പറഞ്ഞു.
കാമ്പയ്ന്‍ കാലയളവില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യുവാക്കള്‍ക്കുമായി വൈവിധ്യമാര്‍ന്ന പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. സൗദിയിലെ വിവിധ ഇസ്‌ലാഹി സെന്ററുകള്‍ക്ക് കീഴില്‍ മൂന്നു മാസം നീണ്ടുനില്‍ക്കുന്ന ആദര്‍ശ- സാമൂഹ്യ- ബോധവല്‍ക്കരണ പരിപാടികള്‍ക്കും ഇതോടെ തുടക്കമായി.

