

ദോഹ: ഖത്തറിലെ തൃശ്ശൂര്‍ ജില്ലയിലെ താന്ന്യം ഗ്രാമപഞ്ചായത്ത് കിഴുപ്പിള്ളിക്കര നിവാസികളുടെ കൂട്ടായ്മയായ കിഴുപ്പിള്ളിക്കര പ്രവാസി സൗഹൃദ കൂട്ടായ്മ ഖത്തര്‍ രൂപീകരണ യോഗവും ലോകകപ്പ് ഐക്യദാര്‍ഢ്യ സംഗമംവും മുംതസ പാര്‍ക്കില്‍ നടത്തി. ഖത്തറിലെ മുഴുവന്‍ കിഴുപ്പിള്ളിക്കര നിവാസികളും പങ്കെടുത്ത സ്‌നേഹസംഗമത്തില്‍ 2022- 24 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഹിജാസ് പോട്ടയില്‍ (പ്രസി), ലിഷില്‍ ജോഷി, മോഹനന്‍ (വൈസ് പ്രസി), ഷാജഹാന്‍ വലിയകത്ത് (ജന സെക്ര), ഷജീര്‍ കല്ലുംകടവ് (ഓര്‍ഗനൈസിംഗ് സെക്ര), ഷെറിന്‍ സി എ (ഫിനാന്‍സ് സെക്ര), സന്തോഷ് (പി ആര്‍, അഡ്മിന്‍ സെക്ര), അബീഷ് ആദം (വെല്‍ഫെയര്‍ സെക്ര), അഫ്‌സല്‍ കല്ലുംകടവ് (സ്‌പോര്‍ട്‌സ് സെക്ര), പൂജ രാജേഷ് (അഡ്മിന്‍ ആന്റ് മീഡിയ സെക്ര) എന്നിവരെയും അഞ്ചുപേര്‍ അടങ്ങുന്ന എക്‌സിക്യൂട്ടീവ് അംഗങ്ങളേയും തെരഞ്ഞെടുത്തു.


ഉപദേശക സമിതി ചെയര്‍മാനായി സിദ്ധിഖ് കല്ലുംകടവ്, വൈസ് ചെയര്‍മാനായി പ്രകാശ് (അമ്പു), കണ്‍വീനറായി അജിമോന്‍ എന്നിവരേയും ഉപദേശക സമിതി അംഗങ്ങളായി മന്‍സൂര്‍, അന്‍സാരി ഇക്ബാല്‍ എന്നിവരെയും തെരഞ്ഞെടുത്തു.
ലോകകപ്പ് ഐക്യദാര്‍ഢ്യ സംഗമം ഷഫീര്‍ കൊറിയ പെരിങ്ങോട്ടുകര (ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഒഫീഷ്യല്‍ ഡിസൈനര്‍) ഉദ്ഘാടനം ചെയ്തു. അന്‍സാരി ഇക്ബാല്‍, ഹിജാസ്, ഷജീര്‍ എന്നിവര്‍ സംസാരിച്ചു. സംഘടനാ ലോഗോ പ്രകാശനം സിദ്ധിക്ക് പൂവാംപറമ്പിലും ഷാജഹാനും ചേര്‍ന്നു നിര്‍വഹിച്ചു. ഉദ്ഘാടന സ്‌പെഷ്യല്‍ സപ്ലിമെന്റ് അജിമോന്‍, മന്‍സൂര്‍, ഹിജാസ് എന്നിവര്‍ ചേര്‍ന്നു പ്രകാശനം ചെയ്തു. അംഗത്വ കാര്‍ഡ് വിതരണ ഉദ്ഘാടനം പ്രകാശ്, അബീഷ്, ഷെറിന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചു. പ്രിവിലേജ് കാര്‍ഡ് വിതരണ ഉദ്്ഘാടനം സന്തോഷ്, റഷീദ്, ലിഷില്‍ എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചു.
അറുപതോളം അംഗംങ്ങള്‍ പങ്കെടുത്ത സ്‌നേഹ സംഗമത്തില്‍ ഷാജഹാന്‍ സ്വാഗതും നന്ദിയും പറഞ്ഞു. സംഘടനക്ക് കീഴില്‍ വനിതാ കൂട്ടായ്മ നിലവില്‍ വന്നു.

