കെ എം എ ലീഡര്‍ ഇന്‍സൈറ്റ് പ്രഭാഷണം സംഘടിപ്പിച്ചു

Web Desk
1 Min Read

കൊച്ചി: ഊഷ്മളമായ ബന്ധങ്ങള്‍ മാനേജ്മെന്റ് മേഖലയില്‍ അതിവേഗം മുന്നേറാന്‍ സഹായിക്കുമെന്ന് ഹാരിസണ്‍സ് മലയാളം സി ഇ ഒയും ഡയറക്ടറുമായ വെങ്കിട്ടരാമന്‍ ആനന്ദ്. ഏത് മേഖലയില്‍ പ്രവര്‍ത്തിച്ചാലും ബന്ധപ്പെട്ട മേഖലയെ കുറിച്ച് അത്യാവശ്യം അറിവുകള്‍ ഉണ്ടായിരിക്കണം. മികച്ച പബ്ലിക് റിലേഷന്‍സ്, ഭാഷാജ്ഞാനം എന്നിവ അനിവാര്യ ഘടകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. കേരള മാനേജ്മെന്റ് അസോസിയേഷന്‍ സംഘടിപ്പിച്ച ലീഡര്‍ ഇന്‍സൈറ്റ് പ്രഭാഷണ പരമ്പരയില്‍ ‘പ്ലാന്റേഷന്‍ വ്യവസായത്തില്‍ നിന്നുള്ള മാനേജ്മെന്റ് പാഠങ്ങള്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു വെങ്കിട്ടരാമന്‍.

city exchange

ജോലി ചെയ്യുന്ന മേഖലയെ കുറിച്ച് വേണ്ടത്ര അറിവുണ്ടായിരിക്കുക എന്നത് മാത്രമല്ല, മറ്റുള്ളവരുടെ അറിവിനെ ബഹുമാനിക്കുകയും വേണം. ചോദ്യം ചോദിക്കേണ്ട സമയത്ത് തന്നെ ചോദിക്കണം. ഒരു വിഷയത്തില്‍ അഗാധമായ ജ്ഞാനം ആവശ്യമില്ലെങ്കിലും അത്യാവശ്യം കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. ഒറ്റ ദിവസവും കൊണ്ട് നിങ്ങളുടെ എല്ലാ കഴിവുകളും തെളിയിക്കപ്പെടണമെന്നില്ല. ഒരു തീരുമാനം എടുക്കേണ്ട സന്ദര്‍ഭങ്ങളില്‍ തീരുമാനം എടുക്കുക തന്നെ വേണമെന്നും അത് ശരിയോ തെറ്റോ ആകാമെന്നും ഒരാള്‍ക്കും നൂറ് ശതമാനവും ശരിയായ തീരുമാനം എടുക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എല്ലാവരുടെയും അഭിപ്രായങ്ങള്‍ തേടിയ ശേഷം മാത്രം തീരുമാനങ്ങള്‍ എടുക്കുന്നതാവും ഉചിതം. പ്രവൃത്തിയിലും ഉത്പന്നങ്ങളിലും ഗുണമേന്മ കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മികച്ച പ്രവൃത്തിക്കുള്ള അന്തരീക്ഷം ഉണ്ടാക്കുകയെന്നതാണ് ഒരു മാനേജ്മെന്റ് വിദഗ്ധന്റെ പ്രഥമ കര്‍ത്തവ്യമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കെ എം എ പ്രസിഡന്റ് എല്‍ നിര്‍മല പറഞ്ഞു. കെ എം എ വൈസ് പ്രസിഡന്റ് ബിബു പുന്നൂരാന്‍ സ്വാഗതവും ഓണററി ജോ സെക്രട്ടറി ദിലീപ് നാരായണന്‍ നന്ദിയും പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!