
കൊച്ചി: ജെ വി ലൂക്കര്‍ യു എസ് എയുമായി ചേര്‍ന്നുള്ള സ്പാര്‍ക്ക് ലൈറ്റ് അസോസിയേറ്റ്‌സ് എളമക്കര കീര്‍ത്തിനഗറില്‍ ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത മേഖലകളിലുള്ള വനിതകള്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

ഇന്‍സ്പിറേഷന്‍സ് കളക്റ്റീവ് ലതാ രാമന്‍, ആര്‍ക്കിടെക്ട് സൂര്യ പ്രശാന്ത്, മിലന്‍ ഡിസൈന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഷേര്‍ലി റെജിമോന്‍, ആര്‍ക്കിടെക്ട് ദീപ്തി ആര്‍ നായര്‍, ലിന്‍ മാനേജിങ് ഡയറക്ടര്‍ ദ കാര്‍പെറ്റ് ബാണ്‍ ശാലിനി ജോസ്, ആര്‍ക്കിടെക്ട് സ്‌നേഹ തോമസ്, ആര്‍ക്കിടെക്ട് കിരണ്‍ ജയകുമാര്‍, ഇന്റീരിയര്‍ ഡിസൈനര്‍ ചിത്തു സൂസന്‍ ജോര്‍ജ്, വനിത എസ് ഐ ആനി ശിവ എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

കൂടാതെ സീനിയര്‍ ആര്‍ക്കിടെക്ട് ലാലിച്ചന്‍ സക്കറിയ, അസോസിയേറ്റഡ് ഇന്റീരിയേഴ്‌സ് അജിത്ത്, ലുക്കര്‍ മാനേജിംഗ് ഡയറക്ടര്‍ ജോതിഷ് കുമാര്‍, മ്യൂസിക്ക് ഡയറക്ടര്‍ കൈലാഷ് മേനോന്‍, ഡയറക്ടര്‍ ദീപു അന്തിക്കാട് തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. സ്പാര്‍ക്ക് ലൈറ്റ് മാനേജിംഗ് ഡയറക്ടര്‍ ജ്യോതി ലക്ഷ്മി നന്ദി പറഞ്ഞു.
പ്രമുഖ കമ്പനികളായ ലൂക്കര്‍, ബജാജ്, വി ഗാര്‍ഡ്, ഫൈബ്രോസ്, സിഗ്‌ട്രോണ്‍, റാക്കോള്‍ഡ്, എല്ലീസ്, ഗോള്‍ഡ് മെഡല്‍, നോറിസിസ്, ആറ്റംബെര്‍ഗ്, ലെഗ്രാ പ്രൊഡക്ടുകളുടെ ഡിസ്‌പ്ലേ സജ്ജീകരിച്ചിരിക്കുന്നു.

