അന്ധവിശ്വാസ നിര്‍മ്മാര്‍ജന ബില്‍ കൊണ്ട് വരണം: കെ എന്‍ എം മര്‍കസുദ്ദഅ്‌വ

Web Desk
1 Min Read

കൊടുങ്ങല്ലൂര്‍: സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന ആത്മീയ ചൂഷണങ്ങള്‍ക്കും നരബലി പോലെയുള്ള അന്ധവിശ്വാസങ്ങള്‍ക്കും കഴിഞ്ഞാണിടുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് അന്ധവിശ്വാസ നിര്‍മ്മാര്‍ജന ബില്‍ പാസാക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ തൃശൂര്‍ ജില്ലാ പ്രവര്‍ത്തക സമിതി സര്‍ക്കാറിനോടാവശ്യപ്പെട്ടു. ‘വിമോചനം വിശ്വാസ വിശുദ്ധിയിലൂടെ’ സന്ദേശ പ്രചാരണത്തിന്റെ ഭാഗമായി ജില്ലയില്‍ വാഹന പ്രചാരണം നടത്തും. സി ഐ ഇ ആര്‍- എം എസ് എം ജില്ലാ സര്‍ഗ്ഗോല്‍സവ് എറിയാട് വെച്ച് നടക്കും.

city exchange

ജില്ലാ പ്രസിഡന്റ് മുസ്തഫ കേച്ചേരി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സിറാജ് മദനി സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് എം അബ്ദുല്‍ ജബ്ബാര്‍ കുന്ദംകുളം, ഐ എസ് എം സംസ്ഥാന സെക്രട്ടറി കെ എ അയ്യൂബ്, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം കെ അബ്ദുസ്സലാം മാസ്റ്റര്‍, സൗത്ത് സോണ്‍ വൈസ് പ്രസിഡന്റ് ഇസ്ഹാഖ് ബുസ്താനി, ജില്ലാ ഭാരവാഹികളായ കെ ഐ അബ്ദുസ്സലാം, പി എച്ച് അബ്ദുല്‍ അസീസ്, അബ്ദുല്‍ ജബ്ബാര്‍ കൈപമംഗലം, അബ്ദുസ്സലാം വെള്ളറക്കാട്, ഇസ്മായില്‍ ഗുരുവായൂര്‍, മുഹമ്മദ് ഹബീബ്, കെ എസ് ഇബ്രാഹിം, കെ കെ ആസാദ്, കെ വി അബ്ദുല്‍ കരീം, ഐ എസ് എം ജില്ലാ ഭാരവാഹികളായ അദീബ് ഫാറൂഖി, കെ യു ഇബ്രാഹിം കുട്ടി, ഇ ഐ സുബൈര്‍, കെ ബി സിദ്ധീഖ് എന്നിവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!