മലമുകളില്‍ നിന്ന് വീണ യുവാവിനെ രക്ഷപ്പെടുത്തി

Web Desk
0 Min Read

റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയില്‍ ജബല്‍ ജെയ്സ് മലമുകളില്‍ നിന്ന് താഴേക്ക് വീണ യുവാവിനെ റാസല്‍ഖൈമ സിവില്‍ ഡിഫന്‍സ് സംഘം രക്ഷപ്പെടുത്തി. ശനിയാഴ്ചയാണ് 33കാരനായ യുവാവ് പര്‍വ്വതത്തിന് മുകളില്‍ നിന്ന് താഴേക്ക് വീണത്.

city exchange


രാവിലെ 7.25നാണ് ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതെന്ന് റാസല്‍ഖൈമ സിവില്‍ ഡിഫന്‍സ് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അബ്ദുല്ല അല്‍ സാബി പറഞ്ഞു. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. സ്ട്രെച്ചറും കയറും ഉപയോഗിച്ച് യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. പരിക്കേറ്റ ഇയാളെ നാഷണല്‍ ആംബുലന്‍സിന്റെ സഹായത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കകുകള്‍ ഗുരുതരമല്ല.

Share This Article
Leave a Comment
error: Content is protected !!