
കൊല്ലം: മൂന്ന് ദിനങ്ങള്‍ നീണ്ടുനിന്ന ജില്ലാ സാഹിത്യോത്സവ് സമാപിച്ചു. ചരിത്രം തിരുത്തിക്കുറിച്ച് മുന്‍ ചാമ്പ്യന്‍മാരെ അട്ടിമറിച്ച് ടീം ചവറ ഡിവിഷന്‍ ജേതാക്കളായി. ചാത്തന്നൂര്‍, കൊല്ലം ഡിവിഷനുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ചാത്തന്നൂര്‍ ഡിവിഷനിലെ അലി ഫര്‍ഹത്ത് കലാപ്രതിഭ, ശാസ്താംകോട്ട ഡിവിഷനിലെ ആസിം സര്‍ഗപ്രതിഭ സ്ഥാനങ്ങള്‍ കരസ്ഥമാക്കി.


കാമ്പസ് വിഭാഗത്തില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച എന്‍ എസ് എന്‍ എസ് എം ഐ ടി ഐ ചവറ ഒന്നാം സ്ഥാനം നേടി. ടി കെ എം എന്‍ജിനീറിംഗ് കോളേജ്, ബി ജെ എം ഗവണ്‍മെന്റ് കോളേജ് ചവറ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.


സാഹിത്യോത്സവ് സമാപന സമ്മേളനം കേരള മുസ്ലിം ജമാഅത്ത് ജില്ല പ്രസിഡന്റ് എച്ച് ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷമീര്‍ ജൗഹരി അധ്യക്ഷത വഹിച്ചു. ഷമീര്‍ വടക്കേവിള, നാസര്‍ നഈമി, സഫീര്‍ അഹ്‌സനി, അനസ് പാരിപ്പള്ളി എന്നിവര്‍ സംസാരിച്ചു.


