ബേസില്‍ ജോസഫ് നായകനായ ‘കഠിന കഠോരമീ അണ്ഡകടാഹം’ ചിത്രീകരണം പൂര്‍ത്തിയായി

Web Desk
1 Min Read

കോഴിക്കോട്: ബേസില്‍ ജോസഫ് നായകനായി എത്തുന്ന ‘കഠിന കഠോരമീ അണ്ഡകടാഹം’ ചിത്രീകരണം പൂര്‍ത്തിയായി. നവാഗതനായ മുഹഷിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസാം സലാം നിര്‍വഹിക്കുന്നു. ഉണ്ട, പുഴു എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹര്‍ഷദ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദ്രന്‍സ്, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ബിനു പപ്പു, സുധീഷ്, നിര്‍മ്മല്‍ പാലാഴി, സ്വതി ദാസ് പ്രഭു, അശ്വിന്‍, പാര്‍വതി കൃഷ്ണ, ഫറ ഷിബ്ല, ശ്രീജ രവി തുടങ്ങിയ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നു.

city exchange

എസ് മുണ്ടോള്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. മുഹ്‌സിന്‍ പരാരി, ഷര്‍ഫു എന്നിവരുടെ വരികള്‍ക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം നല്‍കുന്നത്. ഷിനാസ് അലി ആണ് ലൈന്‍ പ്രൊഡ്യൂസര്‍. എഡിറ്റര്‍: സോബിന്‍ സോമന്‍, ആര്‍ട്ട്: പ്രദീപ് എം വി, മേക്കപ്പ്: സുധി സുരേന്ദ്രന്‍, കോസ്റ്റ്യൂം: അസീം അഷറഫ്, വിശാഖ് സനല്‍ കുമാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അനീഷ് ജോര്‍ജ്, അസോസിയേറ്റ് ഡയറക്ടര്‍: അഫ്‌നസ് വി, പി ആര്‍ ഒ: പി ശിവപ്രസാദ്, സ്റ്റില്‍സ്: ഷിജിന്‍ രാജ്.

Share This Article
Leave a Comment
error: Content is protected !!