

ദോഹ: ആര് എസ് പി ദേശീയ നേതാവും മികച്ച സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന പ്രൊഫ. ടി ജെ ചന്ദ്രചൂഡന് യുവകലാസാഹിതി ഖത്തര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഇടതുപക്ഷ രാഷ്ട്രീയത്തിന് തൊഴിലാളി വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനം ഉറപ്പിക്കുന്നതിന് പരിശ്രമിച്ച നേതാവായിരുന്നു അദ്ദേഹമെന്നും ഇടതുപക്ഷ ആശയങ്ങള്‍ക്ക് വേണ്ടി എന്നും നിലകൊണ്ട ഒരു നേതാവിനെയാണ് കേരളത്തിനു നഷ്ടമായതെന്നും അനുശോചനക്കുറിപ്പില്‍ യുവകലാ സാഹിതി പറഞ്ഞു.

