

ദോഹ: ഐ സി സിയുമായി ചേര്‍ന്ന് കര്‍ണാടക സംഘ ഖത്തര്‍ എന്‍ജിനിയര്‍ ദിനാഘോഷം നടത്തി. ഇന്ത്യയിലെ ഏറ്റവും പ്രമുഖ എന്‍ജിനീയര്‍ ഭാരതരത്ന എം വിശ്വേശ്വരയ്യയുടെ ജന്മദിനമാണ് എന്‍ജിനിയേഴ്‌സ് ദിനമായി ആഘോഷിക്കുന്നത്.

ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ മുഖ്യാതിഥിയായിരുന്നു. കത്താറ കള്‍ച്ചറല്‍ വില്ലേജ് ഐ ടി വിഭാഗം മേധാവി എന്‍ജിനിയര്‍ ജബര്‍ മുഹമ്മദ്, ക്യു കെം പ്രൊജക്ട് ഹെഡ് എന്‍ജിനീയര്‍ ഫാഹിദ് അല്‍-ഹെന്‍സെബ്, പ്രോജക്ട് ഹെഡ്, ക്യുകെം, അഷ്ഗാല്‍ പൊതുമരാമത്ത് അതോറിറ്റിയിലെ ഡ്രെയിനേജ് നെറ്റ്വര്‍ക്ക് ഓപ്പറേഷന്‍ ആന്‍ഡ് മെയിന്റനന്‍സ് അതോറിറ്റിയിലെ സീനിയര്‍ പ്രോസസ് എന്‍ജിനീയര്‍ അര്‍വീന്ദര്‍ സിംഗ് അവതാര്‍ സിംഗ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ സയന്റിഫിക്, എഞ്ചിനീയറിംഗ് മോഡലുകള്‍ പ്രദര്‍ശിപ്പിച്ചു. ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, കര്‍ണാടക സംഘ ഖത്തര്‍ ഉപദേശക സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കര്‍ണാടക സംഘ ഖത്തര്‍ പ്രസിഡന്റ് മഹേഷ് ഗൗഡ, സമീര്‍, ഐ സി സി ജനറല്‍ സെക്രട്ടറി മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.

