

കൊല്ലം: എച്ച് എസ് എന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നവാഗതനായ രാഹുല്‍ ബഷീര്‍ രചന നടത്തി സംവിധാനം ചെയ്യുന്ന കമനിയുടെ ചിത്രീകരണം കൊല്ലത്ത് ആരംഭിച്ചു. പുതുമുഖം ബദ്രിലാലാണ് നായകന്. സ്മെല് എന്ന മില്യന്‍ വ്യൂസ് ആയ ചെറുചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് ബദ്രിലാല്‍.

ഉദ്വേഗഭരിതമായ വികാര തീവ്ര രംഗങ്ങളിലൂടെ കടന്നു പോകുന്ന കഥ മ്യൂസിക്കല്‍ ഡ്രാമ പശ്ചാത്തലത്തിലൂടെയാണ് പറയുന്നത്. മാധ്യമ പ്രവര്‍ത്തകനായ ശിവരാജു ഗീത എന്ന വേശ്യ സ്ത്രീയുടെ ജീവിതകഥയുടെ പൊരുള്‍ അന്വേഷിച്ചു ചെല്ലുന്നതിലൂടെയാണ് കഥ പുരോഗമിക്കുന്നത്.

വിനു എന്‍ ആചാരി, ആര് ജെ അനന്തു, മായ സുകു തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം: ശ്യാം സി മോഹന്‍, സംഗീതം: എച്ച് എസ് ആകര്‍ഷ്, എഡിറ്റിംഗ്: വിഷ്ണുരാജ്, പ്രൊഡക്ഷന്‍ കണ്ട്രോളര്: രാജേഷ് നെയ്യാറ്റിന്‍കര, പ്രോജക്ട് ഡിസൈനര്‍: നഹാസ് എ എസ്, ലൊക്കേഷന്‍ മാനേജര്‍: ശിഖാബുദ്ദീന്, മേക്കപ്പ്: ഹര്‍ഷാദ് മലയിന്‍കീഴ്, കോസ്റ്റ്യൂംസ്: ബബിഷ കെ രാജേന്ദ്രന്, കലാ സംവിധാനം: വിശാഖ് കെ എം, ആര്‍ട്ട് ഡിസൈനര്‍: വൈശാഖ് സുഖദ്, അസോസിയേറ്റ് ഡയറക്ടര്‍: ബോന്‍സി ബാബു, അസിസ്റ്റന്റ് ഡയറക്ടര്‍: അനീഷ് ജോസഫ്, സ്പോട്ട് എഡിറ്റര്‍: അബിന്‍ സി തോമസ്, പി ആര് ഒ: എം കെ ഷെജിന്‍.

