

കൊച്ചി: എറണാകുളം ജില്ലയിലെ സി ബി എസ് ഇ സ്കൂളുകള്‍ ഉള്‍പ്പെടുന്ന കൊച്ചി മെട്രോ സഹോദയയുടെ കീഴിലുള്ള 62 സ്കൂളുകള്‍ മാറ്റുരയ്ക്കുന്ന ജില്ലാ കലോത്സവം കലോത്സവ് 2022ന് കാലടി ശ്രീ ശാരദാ വിദ്യാലയത്തില്‍ തുടക്കമായി. രാജഗിരി പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പലും കൊച്ചി മെട്രോ സഹോദയ (കെ എം എസ്) വൈസ് പ്രസിഡന്റുമായ ഫാ. വര്‍ഗീസ് കാച്ചപ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ റോജി ജോണ്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.

ശ്രീ ശാരദ വിദ്യാലയ സീനിയര്‍ പ്രിന്‍സിപ്പലും കെ എം എസ് പ്രസിഡന്റും കലോത്സവ് 2022 ജനറല്‍ കണ്‍വീനറുമായ ഡോ. ദീപ ചന്ദ്രന് സ്വാഗതമാശംസിച്ചു. സിനിമാതാരങ്ങളായ പ്രിയാ വാര്യര്‍, സര്‍ജാനോ ഖാലിദ്, സംവിധായകന് രഞ്ജിത് ശങ്കര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. ആദി ശങ്കര ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് മാനേജിംഗ് ട്രസ്റ്റി കെ ആനന്ദ് കലോത്സവ ജ്വാല തെളിച്ചു.

കേരള സി ബി എസ് ഇ മാനേജ്മെന്റ് അസോസിയേഷന് പ്രസിഡന്റ് അഡ്വ. ടി പി എം ഇബ്രാഹിം ഖാന്, കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി ആന്റണി, വാര്‍ഡ് അംഗം കെ സി എല്‍ദോസ് എന്നിവര്‍ പ്രസംഗിച്ചു. കെ എം എസിന്റെ പ്രവര്‍ത്തനങ്ങള്‍ സരസ്വതി വിദ്യാലയം പ്രിന്‍സിപ്പലും കെ എം എസ് വൈസ് പ്രസിഡന്റുമായ എ ചെന്താമരാക്ഷന് വിശദീകരിച്ചു. ആദിശങ്കര ഗ്രൂപ്പ് സ്ഥാപനങ്ങളുടെ സി ഒ ഒ സി പി ജയശങ്കര്‍, കെ സി എസ് എം എ പ്രസിഡന്റ് എം എ ടോമി, വിശ്വജ്യോതി സി എം ഐ പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോഷി കൂട്ടുങ്കല്‍, നൈപുണ്യ പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പലും കെ എം എസ് ട്രഷററുമായ ബോബി ജോസഫ്, കെ സി എം എം ട്രഷറര്‍ അബ്രഹാം തോമസ്, ജമാ-അത്ത് റെസിഡെന്‍ഷ്യല്‍ സ്കൂള്‍ പ്രിന്‍സിപ്പലും കെ എം എസ് ജോയിന്റ് സെക്രട്ടറിയുമായ എം എം കബീര്‍ എന്നിവര്‍ പ്രസംഗിച്ചു.
മൂന്നു ദിവസത്തെ കലോത്സവത്തില്‍ 145 ഇനങ്ങളിലായി മൂവായിരത്തിലേറെ വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്. പത്തു വേദികളിലായാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്.

