യു എ ഇ- ഇന്ത്യ സ്വതന്ത്ര വ്യാപാര കരാര്‍ മെയ് ഒന്നിന് പ്രാബല്യത്തില്‍

Web Desk
1 Min Read

അബൂദാബി: യു എ ഇയും ഇന്ത്യയും തമ്മില്‍ ഫെബ്രുവരി 18ന് ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര കരാര്‍ മെയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് യു എ ഇ വിദേശ വ്യാപാര മന്ത്രി ട്വീറ്റ് ചെയ്തു. ഇരുരാജ്യങ്ങളും തമ്മില്‍ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറാണ് ഒപ്പുവെച്ചത്.

city exchange

കരാര്‍ പ്രകാരം അടുത്ത മൂന്നു മുതല്‍ അഞ്ചു വരെയുള്ള വര്‍ഷത്തിനുള്ളില്‍ എണ്ണ ഇതര വ്യാപാരം 60 ബില്യന്‍ ഡോളറില്‍ നിന്ന് 100 ബില്യന്‍ ഡോളറായി ഉയരുമെന്നാണ് കരാര്‍ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് പ്രതീക്ഷ പ്രകടിപ്പിച്ചത്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വ്യാപാരത്തിന്റേയും നിക്ഷേപത്തിന്റേയും വലിയ ഒഴുക്കുണ്ടാകുമെന്നും കൂടുതല്‍ ബിസിനസ് അവസരങ്ങള്‍ക്കുള്ള വാതിലാണ് തുറക്കാന്‍ പോകുന്നതെന്നുമായിരുന്നു എമിറാത്തി വിദേശ വ്യാപാര മന്ത്രി താനി അല്‍ സെയുദി ഫെബ്രുവരിയില്‍ റോയിട്ടേഴ്സിനോട് പറഞ്ഞത്.

കരാര്‍ പ്രകാരം യു എ ഇയുടേയും ഇന്ത്യയുടേയും ഉത്പന്നങ്ങളുടെ 80 ശതമാനം താരിഫുകളും ഒഴിവാക്കും. പത്ത് വര്‍ഷത്തിനുള്ളില്‍ എല്ലാ താരിഫുകളും നീക്കം ചെയ്യുമെന്ന് അല്‍ സെയൂദി പറഞ്ഞു. യു എ ഇയുടെ ചരക്കുകളായ അലൂമിനിയം, കോപ്പര്‍, പെട്രോകെമിക്കല്‍സ് തുടങ്ങിയവയ്ക്ക് താരിഫ് എടുത്തുകളയുന്നത് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

സേവനങ്ങള്‍, നിക്ഷേപങ്ങള്‍, ബൗദ്ധിക സ്വത്തവകാശം, 2030 ആകുമ്പോഴേക്കും ഇന്ത്യയില്‍ നിന്നുള്ള ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ക്ക് 1,40,000 തൊഴില്‍ വിസകള്‍ എന്നിവ നല്കാനുള്ള യു എ ഇയുടെ പ്രതിബദ്ധതി കരാറില്‍ ഉള്‍ക്കൊള്ളുന്നു. യു എ ഇയുടെ രണ്ടാമത്തെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയാണ് ഇന്ത്യ. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മൂന്ന് ദശലക്ഷത്തിലധികം ഇന്ത്യക്കാര്‍ ഓരോ വര്‍ഷവും കോടിക്കണക്കിന് ഡോളറാണ് നാട്ടിലേക്ക് അയക്കുന്നത്.<

തുര്‍ക്കി, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുമായി സമാന വ്യാപാര നിക്ഷേപ ഇടപാടുകള്‍ യു എ ഇയ്ക്കുണ്ട്. ഇസ്രായേല്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി കരാര്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

Share This Article
Leave a Comment
error: Content is protected !!