നിരഞ്ജ് മണിയന്‍പിള്ള രാജുവിന്റെ ‘വിവാഹ ആവാഹനം’ റിലീസ് 18ന്

Web Desk
1 Min Read

കൊച്ചി: പേരിലെ പുതുമ കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചടുത്ത സിനിമയാണ് ‘വിവാഹ ആവാഹനം’. ചാന്ദ് സ്റ്റുഡിയോ, കാര്‍മിക് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ മിഥുന്‍ ആര്‍ ചന്ദ്, സാജന്‍ ആലുംമൂട്ടില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് സാജന്‍ ആലുംമൂട്ടില്‍ സംവിധാനം ചെയ്യുന്ന ‘വിവാഹ ആവാഹന’ത്തിന്റെ ഒഫീഷ്യല്‍ ട്രയിലര്‍ റിലീസായി. മലയാളത്തിലെ പ്രമുഖ താരങ്ങളുടേയും ടെക്‌നീഷ്യന്‍മാരുടേയും ഫേസ്ബുക്ക് പേജുകളിലൂടെയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

city exchange

അന്ധവിശ്വാസങ്ങളും ദുരചാരങ്ങളും മനുഷ്യ ജീവിതത്തെ കാര്യമായി ചതിക്കുന്ന സാമൂഹിക സമകാലിക പ്രശ്‌നങ്ങളില്‍ ഓര്‍മപ്പെടുത്തികൊണ്ട് കോമഡി രൂപേണ പറയുന്ന സിനിമാ പുനര്‍ചിന്തക്കും ശരിയായ അവബോധങ്ങള്‍ക്കും ഉതകുംവിധമാണ് ഫാന്റസി ചിത്രീകരിച്ചിരിക്കുന്നത്. തികച്ചും യഥാര്‍ഥ സംഭവങ്ങളെ ഉള്‍കൊള്ളിച്ച് ഒരുക്കിയ ചിത്രത്തില്‍ പുതുമുഖ താരം നിതാര, അജു വര്‍ഗീസ്, പ്രശാന്ത് അലക്‌സാണ്ടര്‍, സുധി കോപ്പ, സാബുമോന്‍, സന്തോഷ് കീഴാറ്റൂര്‍, രാജീവ് പിള്ള, ബാലാജി ശര്‍മ, ഷിന്‍സ് ഷാന്‍, ഫ്രാങ്കോ, സ്മൃതി, നന്ദിനി തുടങ്ങിയവരും വേഷമിടുന്നു.

സോണി സി വി, പ്രമോദ് ഗോപകുമാര്‍ എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ചിത്രത്തിനുശേഷം സാജന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സംവിധായകനോടൊപ്പം സംഗീത് സേനനും സംഭാഷണങ്ങള്‍ ഒരുക്കിയ ചിത്രത്തിന്റെ കഥ, തിരക്കഥ നിതാരയുടേതാണ്. വിഷ്ണു പ്രഭാകര്‍ ആണ് ഛായാഗ്രഹണം.

എഡിറ്റര്‍- അഖില്‍ എ ആര്‍, സംഗീതം- രാഹുല്‍ ആര്‍ ഗോവിന്ദ, പശ്ചാത്തല സംഗീതം- വിനു തോമസ്, ഗാനരചന- സാം മാത്യു, പ്രജീഷ്, ആര്‍ട്ട്- ഹംസ വള്ളിത്തോട്, കോസ്റ്റ്യൂം- ആര്യ ജയകുമാര്‍, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, രതീഷ് കൃഷ്ണന്‍, സൗണ്ട് ഡിസൈന്‍- എം ആര്‍ രാജകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അഭിലാഷ് അര്‍ജുനന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- ഫ്രാങ്കോ ഡേവിസ് മഞ്ഞില, പ്രൊജക്ട് ഡിസൈനര്‍- ജിനു വി നാഥ്, കൊറിയോഗ്രാഫി- അരുണ്‍ നന്ദകുമാര്‍, ഡിസൈന്‍- ശ്യാം സുന്ദര്‍, സ്റ്റില്‍സ്- വിഷ്ണു രവി, വിഷ്ണു കെ വിജയന്‍, പി ആര്‍ ഒ- പി ശിവപ്രസാദ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!