ദന്തല്‍ കോളജ് വിദ്യാര്‍ഥിനിയെ വെടിവെച്ചു കൊന്ന തോക്ക് വിറ്റയാള്‍ പൊലീസ് പിടിയില്‍

Web Desk
1 Min Read

പറ്റ്‌ന: കോതമംഗലം നെല്ലിക്കുഴിയില്‍ ദന്തല്‍ കോളജിലെ ഹൗസ് സര്‍ജന്‍ പി വി മാനസയെ വെടിവെച്ചുകൊലപ്പെടുത്താന്‍ രഖിലിന് പിസ്റ്റള്‍ നല്‍കിയ ബീഹാര്‍ സ്വദേശി പിടിയില്‍. മുന്‍ഗര്‍ ജില്ലയിലെ ഖപ്ര താര ഗ്രാമത്തിലെ സോനു കുമാര്‍ മോദിയാണ് പിടിയിലായത്.
കോതമംഗലം എസ് ഐയുടെ നേതൃത്വത്തിലാണ് കേരള പൊലീസ് ബീഹാര്‍ പൊലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടിയത്. സോനു കുമാറിനെ മുന്‍ഗര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
സോനുവിന്റെ സംഘം പൊലീസിനെ എതിര്‍ത്തെങ്കിലും വെടിയുതിര്‍ത്താണ് പൊലീസ് സംഘം ഇയാളെ കീഴ്‌പ്പെടുത്തിയത്. ഇതോടെ സോനുവിന്റെ സംഘം രക്ഷപ്പെടുകയായിരുന്നു. രാഖിലിന്റെ സുഹൃത്തുക്കളില്‍ നിന്നാണ് ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.
രഖിലിനെ സോനുവിലേക്ക് എത്തിച്ച ഊബര്‍ ടാക്സി ഡ്രൈവറെ കേരള പൊലീസ് തിരയുന്നുണ്ട്.

city exchange
Share This Article
Leave a Comment
error: Content is protected !!