ഗുരുദര്‍ശനം വ്യാപിപ്പിക്കണം: സ്വാമി ധര്‍മ്മചൈതന്യ

Web Desk
1 Min Read

ആലുവ: ശ്രീനാരായണ ഗുരുദേവന്റെ നാമധേയത്തിലുള്ള സംഘടനകളെല്ലാം ഗുരുദേവ ദര്‍ശനങ്ങള്‍ കൂടുതല്‍ പ്രചരിപ്പിക്കുന്നതിന് മുന്നിട്ടിറങ്ങണമെന്ന് ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധര്‍മ്മചൈതന്യ പറഞ്ഞു. ആലുവ ശ്രീനാരായണ ക്ലബ് ഓഫീസ് മുനിസിപ്പല്‍ പാര്‍ക്കിനുസമീപം എസ് എന്‍ ഡി പി യോഗം പ്രസിഡന്റ് ഡോ. എം എന്‍ സോമനൊപ്പം ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിര്‍വഹിച്ചശേഷം സംസാരിക്കുകയായിരുന്നു സ്വാമി.

city exchange

ക്ലബ് പ്രസിഡന്റ് കെ എസ് സ്വാമിനാഥന്‍ അധ്യക്ഷത വഹിച്ചു. എസ് എന്‍ ഡി പി യോഗം പ്രസിഡന്റ് ഡോ. എം എന്‍ സോമന്‍, ജി സി ഡി എ മുന്‍ സെക്രട്ടറി എം എന്‍ സത്യദേവന്‍, ആലുവ ശാഖാ പ്രസിഡന്റ് കെ പി രാജീവന്‍, കങ്ങരപ്പടി ശാഖാ സെക്രട്ടറി പി കെ മനോഹരന്‍, വയല്‍ക്കര ശാഖാ പ്രസിഡന്റ് സി എസ് വേണു, പുതുവാശേരി ശാഖാ സെക്രട്ടറി എന്‍ ലാലു, അടുവാശേരി ശാഖാ സെക്രട്ടറി കെ കെ സുനില്‍, പുറയാര്‍ ശാഖാ സെക്രട്ടറി പൊന്നമ്മ കുമാരന്‍, പുളിയനം ശാഖാ പ്രസിഡന്റ് നിഷ, യൂണിയന്‍ കമ്മിറ്റി അംഗം സൗമിനി സുനില്‍, ക്ലബ് ഭാരവാഹികളായ ടി യു ലാലന്‍, കെ ആര്‍ ബൈജു, ആര്‍ കെ ശിവന്‍, രാജു നെടുവന്നൂര്‍, ദിലീപ് തായിക്കാട്ടുകര, ടി എസ് അരുണ്‍, രൂപേഷ് മാധവന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി കെ എന്‍ ദിവാകരന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് കെ കെ മോഹനന്‍ നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!