‘ഡോക്ടര്‍ ടോപ്’ ഇ-ക്ലിനിക്കുകള്‍ ഇനി ഇ- മിത്രം കേന്ദ്രങ്ങളില്‍

Web Desk
2 Min Read

കൊച്ചി: ടെലി മെഡിസിന്‍ ദാതാക്കളായ ടെര്‍ഷ്യറി കെയര്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ ‘ഡോക്ടര്‍ ടോപ്’ ടെലി മെഡിസിന്‍ ആപ്ലിക്കേഷന്‍ വഴി ഡോക്ടര്‍ ടോപ് ഇ-ക്ലിനിക്കുകള്‍ ഇ-മിത്രം ജനസേവന കേന്ദ്രങ്ങളില്‍ സജ്ജമാക്കാന്‍ ധാരണയായി. ഇ-മിത്രം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന ഉപയോക്താക്കള്‍ക്ക് കേന്ദ്രത്തിലെ കമ്പ്യൂട്ടറില്‍ ഡോക്ടര്‍ ടോപ് സേവനം ഉപയോഗിച്ച് ഡോക്ടര്‍മാരുമായി സംവദിക്കാനും ചികിത്സ നേടുവാനും കഴിയും. റോട്ടറി മുന്‍ ഗവര്‍ണറും കെ എം എ മുന്‍ പ്രസിഡന്റുമായ ടെര്‍ഷ്യറി കെയര്‍ ചെയര്‍മാന്‍ ആര്‍ മാധവ് ചന്ദ്രനും മിത്രം ഡിജിറ്റല്‍ ഹബ് സി ഇ ഒ സന്തോഷ് ടി ജോണും ധാരണാപത്രം കൈമാറി. ടെര്‍ഷ്യറി കെയര്‍ മാനേജിങ് ഡയറക്ടര്‍ സാജി ചന്ദ്രന്‍, ഡയറക്ടര്‍ ബാബു ഫിലിപ്പ്, മിത്രം ഡിജിറ്റല്‍ ഹബ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മെല്‍ബിന്‍ വി തോമസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

city exchange

ഡോക്ടര്‍ ടോപ് ആപ്ലിക്കേഷന്‍ ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്കും എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന തരത്തിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് സാജി ചന്ദ്രന്‍ പറഞ്ഞു. ഇന്റര്‍നെറ്റില്‍ പുതിയ ഇ-മെയില്‍ അക്കൗണ്ട് തുടങ്ങാവുന്നത്ര ലാഘവത്തോടെ ഏതു ഡോക്ടര്‍ക്കും സ്വന്തമായി ഇ-ക്ലിനിക് സൃഷ്ടിച്ച് രോഗികള്‍ക്ക് ചാറ്റ് വഴിയും വ്യക്തമായ വീഡിയോ വഴിയും പരിശോധന നിര്‍വഹി്കാന്‍ ഡോക്ടര്‍ ടോപ് വഴി സാധിക്കും. മൊബൈല്‍ ഫോണ്‍ വഴിയും ഡോക്ടറുമായി വീഡിയോയിലൂടെ സംവദിച്ച് ചികിത്സ നേടാനാവും. ഹോസ്പിറ്റലുകളും ഡോക്ടര്‍മാരും അടുത്ത പ്രദേശങ്ങളില്‍ ഇല്ലാത്ത ഗ്രാമങ്ങളിലും കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ധാരാളമായി ലഭ്യമല്ലാത്ത വിദൂര പ്രദേശങ്ങളിലും ഇ-മിത്രം ജനസേവന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ഉപയോക്താക്കള്‍ക്ക് ഡോക്ടര്‍ ടോപ്പിന്റെ സേവനം ഉപയോഗപ്പെടുത്താമെന്ന് സാജി ചന്ദ്രന്‍ പറഞ്ഞു. 5ജി നെറ്റ്വര്‍ക്ക് കൂടി വരുന്നതോടെ ടെലിമെഡിസിന്‍ രംഗത്ത് വന്‍ മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നതെന്ന് ബാബു ഫിലിപ്പ് പ്രസ്താവിച്ചു.

കേരളത്തിലൊട്ടാകെ 1600ല്‍പരം ജനസേവന കേന്ദ്രങ്ങളാണ് ഇ മിത്രം ഡിജിറ്റല്‍ ഹബ്ബിനുള്ളതെന്ന് സന്തോഷ് ജോണ്‍ പറഞ്ഞു. 150ല്‍പരം ഡോക്ടര്‍മാരുടെ സേവനമാണ് ഇപ്പോള്‍ തന്നെ ഡോക്ടര്‍ ടോപ്പില്‍ ലഭിക്കുന്നത്. ഇത് ആറുമാസത്തിനകം ആയിരം ഡോക്ടര്‍മാരെന്ന നിലയിലേക്ക് എത്തിക്കുവാനാണ് പരിപാടിയിടുന്നതെന്ന് മാധവ് ചന്ദ്രന്‍ പറഞ്ഞു. ഭാവിയില്‍ മെഡിക്കല്‍ സ്റ്റോറുകളുമായും ലബോറട്ടറികളുമായും ഇന്‍ഷുറന്‍സ്് കമ്പനികളുമായും സോഫ്റ്റ്വെയര്‍ ലിങ്ക് ചെയ്ത് രോഗികള്‍ക്ക് സമഗ്രമായ ചികിത്സാ സഹായങ്ങള്‍ നല്‍കുവാനുമാണ് പദ്ധതി. www.drtop.in എന്ന ലിങ്കില്‍ സേവനം കംപ്യൂട്ടറിലൂടെയും മൊബൈല്‍ ഫോണിലൂടെയും ലോകത്തെമ്പാടും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 890 3551 എന്ന നമ്പറില്‍ ബന്ധപ്പെടാം.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!