ലിബറല്‍ ഒളിയജണ്ടകളെ ചെറുത്തു തോല്‍പ്പിക്കണം: ആര്‍ എസ് സി യൂത്ത് കണ്‍വീന്‍

Web Desk
1 Min Read

ദോഹ: പാഠ്യപദ്ധതി പരിഷ്‌കരണത്തിലൂടെ ലിബറല്‍ അജണ്ടകള്‍ ഒളിച്ചു കടത്താനുള്ള നീക്കത്തിന് സര്‍ക്കാര്‍ മുതിരരുതെന്നും സാമൂഹിക ധാര്‍മികതയെ പൊളിച്ചെഴുതുന്നത് ആത്മഹത്യാപരമായിരിക്കുമെന്നും രിസാല സ്റ്റഡി സര്‍ക്കിള്‍ ഖത്തര്‍ നാഷനല്‍ യൂത്ത് കണ്‍വീന്‍ ആവശ്യപ്പെട്ടു. ‘നമ്മളാവണം’ എന്ന പ്രമേയത്തില്‍ രണ്ട് മാസം നീണ്ടുനിന്ന അംഗത്വ ക്യാമ്പയിനിന്റെ സമാപനമായി മഅ്മൂറ ഓള്‍ഡ് ഐഡിയല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച യൂത്ത് കണ്‍വീനില്‍ ഖത്തര്‍ നാഷനല്‍ ആര്‍ എസ് സിക്ക് പുതിയ നേതൃത്വത്തെയും തിരഞ്ഞെടുത്തു.

city exchange

സംഗമം ഐ സി എഫ് നാഷനല്‍ സെക്രട്ടറി ബഷീര്‍ പുത്തൂപ്പാടം ഉദ്ഘാടനം ചെയ്തു. നൗഫല്‍ ലത്തീഫി അധ്യക്ഷത വഹിച്ചു. ആര്‍ എസ് സി ഗള്‍ഫ് കൗണ്‍സില്‍ ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ സഖാഫി ചെമ്പ്രശ്ശേരി, ജനറല്‍ കണ്‍വീനര്‍ സിറാജ് മാട്ടില്‍, ജമാല്‍ അസ്ഹരി, നൗഫല്‍ അബ്ദുല്‍ കരീം എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

ശകീര്‍ ബുഖാരി ചെയര്‍മാനും ഉബൈദ് വയനാട് ജനറല്‍ സെക്രട്ടറിയും നംഷാദ് പനമ്പാട് എക്‌സിക്യൂട്ടീവ് സെക്രട്ടറിയുമായ പുതിയ നാഷനല്‍ ഭാരവാഹികള്‍ നിലവില്‍ വന്നു. സെക്രട്ടറിമാരായി ബശീര്‍ വടക്കേക്കാട്, ഉനൈസ് അമാനി (സംഘടന), മന്‍സൂര്‍ തൃപ്രയാര്‍, അബ്ദുറഊഫ് മാട്ടൂല്‍ (ഫൈനാന്‍സ്), ഹാരിസ് പുലാശ്ശേരി, സഫീര്‍ പൊടിയാടി (വിസ്ഡം), ശംസുദ്ദീന്‍ പുളിക്കല്‍, ഹാശിം മാവിലാടം (കലാലയം), റനീബ് ചാവക്കാട്, താജുദ്ദീന്‍ പുറത്തീല്‍ (മീഡിയ) എന്നിവരേയും തെരഞ്ഞെടുത്തു. ശഫീഖ് കണ്ണപുരം സ്വാഗതവും ഉബൈദ് വയനാട് നന്ദിയും പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!