വിജയികള്‍ക്ക് ഐ എസ് ഡി സ്‌കൂളില്‍ സ്വീകരണം

Web Desk
1 Min Read

പയ്യന്നൂര്‍: കണ്ണൂരില്‍ നടന്ന അണ്ടര്‍ 14 സഹോദയ ഫുട്‌ബോള്‍ ഫൈനല്‍ മത്സരത്തില്‍ റണ്ണേഴ്സ് അപ്പ് ആയ ഐ എസ് ഡി സ്‌കൂള്‍ അണ്ടര്‍ 14 ഫുട്‌ബോള്‍ ടീമിന് സ്വീകരണം നല്‍കി. വിശിഷ്ടാതിഥികളുടെയും ബാന്റ് മേളത്തിന്റെയും അകമ്പടിയോടെ അസംബ്ലി മൈതാനത്തേക്ക് ആനയിച്ച ടീമിന് മെഡലുകളും സമ്മാനങ്ങളും നല്‍കി.

city exchange

സ്‌കൂള്‍ സി ഇ ഒ കെ പി മുഹമ്മദ് സാദ്, വൈസ് ചെയര്‍മാന്‍ എഞ്ചിനീയര്‍ ഷൗക്കത്ത് അലി, പ്രിന്‍സിപ്പല്‍ സുരേഷ് പൊതുവാള്‍, വൈസ് പ്രിന്‍സിപ്പല്‍ ദിവ്യ കെ പി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. സ്‌കൂള്‍ ടീമിന്റെ പരിശീലകന്‍ ഷറഫുദ്ദീന് ഉപഹാരം നല്‍കി ആദരിച്ചു. മിഥുന ടീച്ചര്‍ (ടീം കോച്ച്), മുഹമ്മദ് മുബഷീര്‍ (ടീം മാനേജര്‍) എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.

സി ബി എസ് ഇ സ്റ്റേറ്റ് കലോത്സവത്തില്‍ എ ഗ്രേഡോടെ നാലാം സ്ഥാനം കരസ്ഥമാക്കിയ ആറാം തരത്തില്‍ പഠിക്കുന്ന സാനിധ്യയെയും ചടങ്ങില്‍ അനുമോദിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!