

ദോഹ: ഷെറാട്ടണ്‍ ദോഹ ഹോട്ടലില്‍ നടന്ന ഹിസ് ഹൈനസ് ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഇന്റര്‍നാഷണല്‍ ആന്റി കറപ്ഷന്‍ എക്സലന്‍സ് അവാര്‍ഡ് ചടങ്ങില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുത്തു. ചടങ്ങിന്റെ തുടക്കത്തില്‍ ദഫ്ന പാര്‍ക്കില്‍ അവാര്‍ഡ് സ്മാരകത്തിന്റെ ആറാമത് പതിപ്പ് അമീര്‍ അനാച്ഛാദനം ചെയ്തു.

അവാര്‍ഡ് ദാന ചടങ്ങില്‍ റിപ്പബ്ലിക് ഓഫ് റുവാണ്ട പ്രസിഡന്റ് പോള്‍ കഗാം, ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ, യു എന്‍ ഓഫീസ് അണ്ടര്‍ സെക്രട്ടറി ജനറലും വിയന്നയിലെ യു എന്‍ ഡ്രഗ്സ് ആന്‍ഡ് ക്രൈം ഓഫീസ് (യു എന്‍ ഒ ഡി സി) എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. ഗാധ ഫാത്തി വാലി എന്നിവര്‍ പങ്കെടുത്തു.

പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി, വിശിഷ്ടാതിഥികള്‍, മന്ത്രിമാര്‍, നയതന്ത്ര പ്രതിനിധികള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
