

ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022ന് റോഡ് മാര്‍ഗം ഖത്തറിലെത്തുന്ന ജി സി സി പൗരന്മാര്ക്കും താമസക്കാര്‍ക്കും എന്‍ട്രി പെര്‍മിറ്റ് നല്‍കുന്നതിന് ആഭ്യന്തര മന്ത്രാലയം വെബ്സൈറ്റില്‍ വാഹന പ്രീ രജിസ്ട്രേഷന് പ്ലാറ്റ്ഫോം ആരംഭിച്ചു.

സാധാരണ പ്രവേശന നടപടിക്രമങ്ങള്‍ക്കനുസൃതമായി ഹയ്യ കാര്‍ഡ് ലഭിക്കാതെ തന്നെ ജി സി സി പൗരന്മാര്ക്കും താമസക്കാര്‍ക്കും രാജ്യത്തേക്ക് പ്രവേശിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ ആരംഭിച്ചിട്ടുണ്ട്. സ്വന്തം വാഹനത്തില്‍ റോഡ് വഴി വരുന്ന ജി സി സി പൗരന്മാര്ക്കും താമസക്കാര്‍ക്കും 2022 ഡിസംബര്‍ 8 മുതല്‍ രാജ്യത്തേക്ക് പ്രവേശിക്കാനാകും.

റോഡ് വഴിയുള്ള യാത്രക്കാര്‍ എത്തിച്ചേരുന്ന രാജ്യം, വാഹനങ്ങളുടെ തരം, മോഡല്‍, നമ്പര്‍ പ്ലേറ്റ്, പ്ലാറ്റ്ഫോമിലെ മറ്റ് അനുബന്ധ വിവരങ്ങള്‍ തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്. സിസ്റ്റത്തില്‍ യാത്രക്കാരുടെ എണ്ണം രേഖപ്പെടുത്താന്‍ ഇക്കാര്യങ്ങള്‍ ആവശ്യമാണ്. നല്കിയ വിവരങ്ങളില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ അതിനുള്ള സൗകര്യവുമുണ്ട്.
ഇന്‍ഷുറന്‍സ് പോളിസി ഫോം പൂരിപ്പിക്കുക, ഇന്‍ഷുറന്‍സ് ഫീസ് അടയ്ക്കുക തുടങ്ങിയ വളരെ എളുപ്പമുള്ള ചില ഘട്ടങ്ങള്‍ പാലിച്ചുകൊണ്ട് വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അപേക്ഷകര്‍ക്ക് സാധിക്കും.
വാഹനങ്ങള്‍ക്കുള്ള പ്രീ-എന്‍ട്രി ഫീസ് നല്‍കേണ്ടതില്ല. യാത്രാ തിയ്യതിക്ക് 12 മണിക്കൂര്‍ മുമ്പെങ്കിലും ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി പെര്‍മിറ്റിന് അപേക്ഷിക്കേണ്ടതുണ്ട്.
ബസുകള്‍ ഉപയോഗിച്ച് റോഡ് മാര്‍ഗം ഖത്തറിലേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രക്കാര്‍ക്കും സാധാരണ പോലെ ബസ് ഗതാഗത സേവനം ലഭ്യമാകും. സന്ദര്‍ശകര്‍ക്ക് ഫീസ് കൂടാതെ പാര്‍ക്കിംഗ് അനുവദിക്കും.

