

ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022 റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാള മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇന്ത്യന്‍ മീഡിയ ഫോറം ഖത്തര്‍ സ്‌നേഹാദരം നല്‍കി. ഐ എം എഫ് പ്രസിഡന്റ് ഒ കെ പരുമല അധ്യക്ഷത വഹിച്ചു. കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്തു.


ഷഫീഖ് അറക്കല്‍, അഷറഫ് തൂണേരി, അഹമ്മദ് പാതിരിപ്പറ്റ, പ്രദീപ് മേനോന്‍, സാദിഖ് ചെന്നാടന്‍, ശ്രീദേവി ജോയ് എന്നിവര്‍ പ്രസംഗിച്ചു. ഐ എം എഫ് ജനറല്‍ സെക്രട്ടറി ഐ എം എ റഫീക്ക് സ്വാഗതവും സെക്രട്ടറി ഫൈസല്‍ നന്ദിയും പറഞ്ഞു. ഐ എം എഫ് മുന്‍ പ്രസിഡന്റ് പി സി സൈഫുദ്ദീന്‍ ഉപഹാര സമര്‍പ്പണം നടത്തി.
