എ എ കെ മുസ്തഫയ്ക്ക് യു എ ഇ ഗോള്‍ഡന്‍ വിസ

Web Desk
1 Min Read

ദുബൈ: പ്രമുഖ മലയാളി ബിസിനസുകാരന്‍ എ എ കെ മുസ്തഫയ്ക്ക് യു എ ഇയില്‍ സ്ഥിരതാമസത്തിനുള്ള ഗോള്‍ഡന്‍ വിസ ലഭിച്ചു. രാജ്യത്തെ ഫ്രൂട്ട്‌സ് ആന്‍ഡ് വെജിറ്റബിള്‍സ് വിപണന രംഗത്തെ പ്രമുഖ ഗ്രൂപ്പായ എ എ കെ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറാണ് മുഹമ്മദ് മുസ്തഫ. ദുബൈ താമസ കുടിയേറ്റ വിദേശകാര്യ വകുപ്പിലെ ഉദ്യോഗസ്ഥനില്‍ നിന്ന് മുസ്തഫ സ്ഥിര താമസത്തിനുള്ള അനുമതി രേഖയായ ഗോള്‍ഡ് കാര്‍ഡ് വിസ ഏറ്റുവാങ്ങി.

city exchange


നാല് പതിറ്റാണ്ടിലധികമായി മിഡില്‍ ഈസ്റ്റിലെ പഴം പച്ചക്കറി വിപണിയിലെ സജീവസാന്നിധ്യമാണ് എ കെ ഗ്രുപ്പ്. ഗ്രുപ്പില്‍ നിന്നുള്ള ആദ്യ ഗോള്‍ഡന്‍ റെസിഡന്‍സിയാണ് മുസ്തഫയ്ക്ക് ലഭിച്ചത്. യു എ ഇ- ഗോള്‍ഡന്‍ കാര്‍ഡ് വിസ ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും രാജ്യത്ത് നിക്ഷേപം നടത്താന്‍ വിദേശികളായ നിക്ഷേപകര്‍ക്ക് കൂടുതല്‍ പ്രചോദനം നല്‍കുന്നതാണ് ഈ വിസ നടപടിയെന്ന് മുസ്തഫ പറഞ്ഞു.


1980ല്‍ പ്രമുഖ വ്യവസായി പാറപ്പുറത്ത് മൊയ്തീന്‍ ഹാജി എന്ന ബാവ ഹാജിയാണ് ഗ്രൂപ്പ് സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ ഏക പുത്രനാണ് മുസ്തഫ. ചെറിയ സ്ഥാപനവുമായി തുടങ്ങിയ ഗ്രൂപ്പില്‍ ഇന്ന് 1500ലധികം ജീവനക്കാരുണ്ട്. ദിനംപ്രതി അറുപതിലധികം രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന പഴങ്ങള്‍ രാജ്യത്തെ പഴവര്‍ഗ വിപണിയില്‍ എത്തിക്കുന്നുണ്ട്. ഹോള്‍സെയില്‍ സ്ഥാപനങ്ങളും റീട്ടെയില്‍ സംരംഭങ്ങളും ഉള്‍പ്പെടെ 95ലധികം വിവിധ സംരംഭങ്ങള്‍ ഗ്രൂപ്പിന്റെ കീഴിലുണ്ട്. യു എ ഇയ്ക്ക് പുറമേ ഇന്ത്യ, ഖത്തര്‍, ഒമാന്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലും വലിയ നെറ്റ്വര്‍ക്കുള്ള സംരംഭങ്ങള്‍ ഇവര്‍ക്കായുണ്ട്. ഗ്രൂപ്പിന്റെ സ്ഥാപകനും പിതാവുമായ ബാവ ഹാജി, സി ഇ ഒ മുഹമ്മദലി തയ്യില്‍, സ്ഥാപനത്തിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് മുസ്തഫ തന്റെ കൃതജ്ഞതയറിയിച്ചു. ആമിനയാണ് മാതാവ്. നാല് മക്കളുണ്ട്. ആസിഫാണ് മരുമകന്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!