

ദോഹ: കോഴിക്കോട് ജില്ലയിലെ ഖത്തര്‍ പ്രവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് കോഴിക്കോട് (ഫോക്ക്- ഖത്തര്‍) അംഗത്വ ക്യാമ്പയിന് തുടക്കമായി. ഐ സി സി മുംബൈ ഹാളില്‍ നടന്ന പരിപാടി ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് എ പി മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍ സ്‌നേഹവും സഹകരണവും വളര്‍ത്താനും അംഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനത്തിനും ഇത്തരം കൂട്ടായ്മകള്‍ക്ക് ഏറെ ചെയ്യാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പരിപാടിയില്‍ ഫോക്ക് പ്രസിഡന്റ് കെ കെ ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് രൂപീകരിച്ച സംഘടന ഖത്തറിലെ പ്രവാസി കൂട്ടായ്മകളില്‍ ശ്രദ്ധേയമായ ഒന്നായി ഇപ്പോള്‍ മാറിയതായും വരും വര്‍ഷങ്ങളില്‍ അംഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.


അംഗങ്ങളായി ചേരാനുള്ള ബാര്‍ കോഡിന്റെ പ്രകാശനം ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവയും ഗൂഗിള്‍ ഫോമിന്റെ പ്രകാശനം ഫോക്ക് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനും ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡണ്ടുമായ ഇ പി അബ്ദുറഹ്‌മാനും നിര്‍വഹിച്ചു.
പരിപാടിയില്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ഡോ. അബ്ദുസ്സമദ് (കെ എം സി സി), ഷംസീര്‍ അരിക്കുളം (സംസ്‌കൃതി), അന്‍വര്‍ സാദത്ത് (ഇന്‍കാസ്), സാദിഖ് ചെന്നാടന്‍ (പ്രവാസി വെല്‍ഫയര്‍), നൗഫല്‍ അബ്ദുറഹ്‌മാന്‍, അഡ്വ. രാജശ്രീ റഷീദ്, അന്‍വര്‍ ബാബു, രഞ്ജിത് ചാലില്‍, മുസ്തഫ എം വി, മുസ്തഫ എലത്തൂര്‍, വിപിന്‍ മേപ്പയ്യൂര്‍, അഡ്വ. റിയാസ് തുടങ്ങിയവര്‍ സംസാരിച്ചു.
ചടങ്ങില്‍ ഫോക് ഖത്തറിനെ സിറാജ് സുറു പരിചയപ്പെടുത്തി. മുഹമ്മദലി സാഹിബ്, ശരത്ത് സി നായര്‍, സമീര്‍ നച്ചിങ്ങത്ത്, സുനു പി കെ, ബിജു സി കെ, ഷൗക്കത്ത് ഷാലിമാര്‍, സക്കീര്‍ ഹല, അഷ്‌റഫ് വടകര, സാജിദ് ബക്കര്‍, സ്മീര ഷാജു എന്നിവര്‍ യോഗം നിയന്ത്രിച്ചു. ഫോക്ക് ഖത്തര്‍ ജനറല്‍ സെക്രട്ടറി വിപിന്‍ കെ പുത്തൂര്‍ സ്വാഗതവും ട്രഷറര്‍ മണ്‍സൂര്‍ അലി നന്ദിയും പറഞ്ഞു.
സെപ്റ്റംബര്‍ 30 വരെ നീണ്ടുനില്‍ക്കുന്ന അംഗത്വ ക്യാമ്പയിനില്‍ കോഴിക്കോട് ജില്ലക്കാരായ മുഴുവന്‍ പ്രവാസികളും അംഗത്വം സ്വീകരിച്ച് സഹകരിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

