Connect with us

Featured

കുവൈത്ത് തീപ്പിടുത്തതിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്; നഷ്ടപരിഹാരം ഉടനെന്ന് കമ്പനി അധികൃതര്‍

Published

on


കുവൈത്ത് സിറ്റി: താമസ സ്ഥലത്തുണ്ടായ തീപിടുത്തത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ 49 പേര്‍ മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം ഉടന്‍ നല്‍കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് തീപിടുത്തത്തിന് കാരണം.

കെട്ടിടത്തില്‍ കൃത്യമായ രീതിയില്‍ അഗ്നിസുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നു. മുനിസിപ്പാലിറ്റിയുടെ കര്‍ശന പരിശോധനകള്‍ നടക്കുന്നുണ്ട്. സെക്യൂരിറ്റി റൂമില്‍ മൊബൈല്‍ ചാര്‍ജര്‍ കുത്തിയപ്പോഴുണ്ടായ ചെറിയ അഗ്നിയാണ് ഈ രീതിയില്‍ കലാശിച്ചതെന്നും എന്‍ ബി ടി സി കമ്പനിയുടെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ഷിബി എബ്രഹാം, കെ ജി എ ഗ്രൂപ്പ് ഡയറക്ടര്‍ ഈപ്പന്‍ എന്നിവര്‍ പറഞ്ഞു.

കെട്ടിടത്തിന്റെ താഴെ ഭാഗത്തു നിന്നും തീ മൊത്തം കെട്ടിടത്തെയും വിഴുങ്ങുകയായിരുന്നു. പുക മുറിയില്‍ എത്തിയപ്പോള്‍ മാത്രമാണ് അവിടെ താമസിക്കുന്നവര്‍ കാര്യങ്ങള്‍ അറിഞ്ഞത്. ഫയര്‍ എക്സിറ്റും ഉണ്ടായിരുന്നു. എന്നാല്‍, അവിടേയും പുക നിറഞ്ഞു. എ സി ഡക്ട് വഴി പുക എല്ലാ മുറികളിലുമെത്തി. കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതാണ് കൂടുതല്‍ പേര്‍ മരിച്ചതിന് കാരണം.

മുകള്‍ നിലകളില്‍ താമസിച്ചിരുന്നവര്‍
കോണിപ്പടി വഴി ഇറങ്ങി ഓടിയെങ്കിലും അവര്‍ക്ക് പുറത്തേക്ക് കടക്കാന്‍ പറ്റാതാവുകയായിരുന്നു.

കുവൈത്തിലെ നിയമാനുസരണം കമ്പനിയയുടെ ചെയര്‍മാന്‍ അറബ് വംശജനാണ്. എന്‍ ബി ടി സി മാനേജിങ് ഡയറക്ടര്‍ മലയാളി വ്യവസായിയായ കെ ജി അബ്രഹാം ആണ്. അബ്രഹാമിന്റെ മകനാണ് ഷിബി എബ്രഹാം.

കെ ജി അബ്രഹാം കേരളത്തിലാണുള്ളതെന്ന് അദ്ദേഹത്തിന്റെ മകന്‍ പറഞ്ഞു. അദ്ദേഹത്തോട് അന്വേഷണവുമായി ബന്ധപ്പെട്ട് എവിടെയും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടില്ല. പൊലീസിന് ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്തുകൊടുത്തിട്ടുണ്ട്. ഏത് അന്വേഷത്തോടും സഹകരിക്കും. നഷ്ടപരിഹാരം നല്‍കും. ഇന്‍ഷുറന്‍സ് പരിരക്ഷ വേഗത്തില്‍ ലഭ്യമാക്കും. കമ്പനി നടത്തിപ്പുകാരെ അധികൃതര്‍ വിളിച്ചിരുന്നു. അന്വേഷണത്തില്‍ എല്ലാവരും പങ്കാളിയായി. ഇതുവരെ ആരും അറസ്റ്റിലായിട്ടില്ലെന്നും ഇരുവരും പറഞ്ഞു.


error: Content is protected !!