അജ്‌മൽ പെർഫ്യൂംസ് ഷോറൂം കോഴിക്കോട്ടും

Web Desk
1 Min Read

കോഴിക്കോട്: ആഗോള പെര്‍ഫ്യൂമറി ബ്രാന്‍ഡായ അജ്മല്‍ പെര്‍ഫ്യൂംസിന്റെ അത്യാധുനിക പെര്‍ഫ്യൂം ബോട്ടിക് ഷോറൂം കോഴിക്കോട് ഹൈലൈറ്റ് മാളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 600 രൂപ മുതല്‍ 17,000 വരെ വിലയുള്ള പെര്‍ ഫ്യൂമുകള്‍ ഇവിടെ ലഭ്യമാണ്.

city exchange

1950-കളില്‍ അസമിലെ ഹോജായില്‍ നിന്നുള്ള ഹാജി അജ്മല്‍ അലി സ്ഥാപിച്ച പെര്‍ഫ്യൂമറി കമ്പനി ഇന്ന് ഇന്ത്യയില്‍ ഈ രംഗത്ത് ഏറ്റവുമധികം പാരമ്പര്യമുള്ള ശൃംഖലയാണ്. ഗള്‍ഫിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുമായി 240ലധികം എക്‌സ്‌ക്ലൂസീവ് റീട്ടെയില്‍ ഔട്ട്‌ലറ്റുകളുള്ള അജ്മലിന് 300ലധികം വ്യത്യസ്ത സുഗന്ധങ്ങളുടെ വിപുലമായ ശേഖരമാണുള്ളത്.

നാല്പത്തഞ്ചിലധികം രാജ്യങ്ങളിലേക്ക് പെര്‍ഫ്യൂം കയറ്റുമതി ചെയ്യുന്നുമുണ്ട്. കോഴിക്കോട് സ്റ്റോറിലൂടെ ഇനി എല്ലാ ഉല്പന്നങ്ങളും ലഭ്യമാണെന്ന് അജ്മല്‍ ആന്‍ഡ് സണ്‍സ് എന്‍ എച്ച് എ ഡിവിഷന്‍ ഇന്ത്യാ പ്രസിഡന്റ് സൗരവ് ഭട്ടാചാര്യ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!