പാലിയേറ്റീവ് ദിനാചരണം; കുടുംബ സംഗമം അന്തിമ രൂപമായി

Web Desk
2 Min Read

പയ്യന്നൂര്‍: പാലിയേറ്റീവ് ദിനാചരണത്തോടനുബന്ധിച്ച് രാമന്തളി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം (രാമന്തളി- എട്ടിക്കുളം) സംഘടിപ്പിക്കുന്ന സ്‌നേഹ സ്പര്‍ശം സാന്ത്വന പരിചരണ പദ്ധതി- കുടുംബ സംഗമം ജനുവരി 15ന് നടത്താന്‍ അന്തിമ രൂപമായി.

city exchange

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി ഷൈമയുടെ അധ്യക്ഷതയില്‍ പയ്യന്നൂര്‍ നിയോജക മണ്ഡലം എം എല്‍ എ ടി ഐ മധുസൂദനന്‍ ഉദ്ഘാടനം ചെയ്യും. പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ ഡോ. നിസാര്‍ അഹമ്മദ് സന്ദേശം നല്‍കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഗോവിന്ദന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഭവ്യ സ്വാഗതം പറഞ്ഞു.

നേരത്തെ പ്രസിഡണ്ട് വി ഷൈമയുടെ നേതൃത്വത്തില്‍ കഴിഞ്ഞ തവണ ചേര്‍ന്ന യോഗ റിപ്പോര്‍ട്ട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ വി ഗിരീഷ് അവതരിപ്പിച്ചു.
ചര്‍ച്ചയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി കെ പ്രിയ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ദിനേശന്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ വി സുനിത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു നീലകണ്ഠന്‍, വി പി ലീല, രജിത മനോജ്, പി വി ചന്ദ്രന്‍, കൃഷ്ണന്‍ കൊയക്കീല്‍, വി വി സുകുമാരന്‍, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, കെ കൈരളി, കെ നിഷ, പി എം സുബൈദ, ഒ കെ പ്രമിത, സരസ്വതി തുടങ്ങിയവര്‍ ഉള്‍പ്പെടെ ആശാ വര്‍ക്കര്‍മാരും സി ഡി എസ് പ്രവര്‍ത്തകരും പങ്കെടുത്തു.

രാമന്തളി ഒ കെ കെ സ്മാരക ഗവണ്മെണ്ട് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ രാവിലെ ഒന്‍പതര മുതല്‍ വൈകുന്നേരം നാലു മണി വരെ നീണ്ടു നില്‍ക്കും. കിടപ്പു രോഗികള്‍ ഉള്‍പ്പെടെ സാന്ത്വനം ആവശ്യമായ 200ലധികം പേരും അവരുടെ കൂട്ടിരിപ്പുകാരും സാന്ത്വന പരിചരണ സംഗമത്തില്‍ കണ്ണിയാവും. അവരെ കൈകോര്‍ത്ത് ചേര്‍ത്ത് പിടിക്കലാണ് ലക്ഷ്യം. മനോഹരമായ കലാവിരുന്നും സ്‌നേഹോപഹാര വിതരണവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

- Advertisement -
Ad image

ചടങ്ങിന് എം വത്സല, കെ വിജീഷ്, പി എം ലത്തീഫ്, വി വി ഉണ്ണികൃഷ്ണന്‍, പി പി അശോകന്‍, എം നാരായണന്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ പി വി ഇന്ദിര, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ സി അബ്ദുല്‍ ഖാദര്‍, പി പി നാരായണി തുടങ്ങിയവര്‍ ആശംസകള്‍ നേരും.

Share This Article
Leave a Comment
error: Content is protected !!