ദീര്‍ഘകാല ഖത്തര്‍ പ്രവാസിയും കെ എം സി സി പ്രവര്‍ത്തകനുമായ എ കെ ശംസുദ്ധീന് യാത്രയയപ്പ് നല്‍കി

Web Desk
1 Min Read

ദോഹ: ഖത്തറില്‍ ദീര്‍ഘ കാലത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുന്ന കെ എം സി സിയുടെ സജീവ പ്രവര്‍ത്തകനും ജില്ലാ, മണ്ഡലം കൗണ്‍സിലറുമായ എ കെ ശംസുദ്ധീന് (വാടാനപ്പള്ളി) തൃശൂര്‍ ജില്ല കമ്മിറ്റിയുടെയും മണലൂര്‍ മണ്ഡലത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. അല്‍തുമാമയിലെ കെ എം സി സി ഹാളിലായിരുന്നു യാത്രയയപ്പ് സംഗമം സംഘടിപ്പിച്ചത്.

city exchange

35 വര്‍ഷമായി ഖത്തറിലെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലയില്‍ സജീവ സാന്നിധ്യമായിരുന്നു ശംസുദ്ധീന്‍.

ജീവിതത്തിലെ പ്രതിസന്ധിയോട് പൊരുത്തപ്പെട്ടു ജീവിതം മുന്നോട്ടു പോകുന്നതിനിടയിലും സംഘടനയിലെ നിറസാന്നിധ്യ വ്യക്തിത്വമായിരുന്നു ശംസുദ്ധീനെന്ന് യാത്രയയപ്പ് സംഗമത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

- Advertisement -
Ad image

ജില്ലാ കമ്മിറ്റിയുടെ ഉപഹാരം ജില്ലാ പ്രസിഡന്റ് എന്‍ ടി നാസര്‍ കൈമാറി. മണലൂര്‍ മണ്ഡലത്തിന്റെ മൊമെന്റോ വൈസ് പ്രസിഡന്റ് അഡ്വ. ജാഫര്‍ ഖാനും കൈമാറി.

ചടങ്ങില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എ വി എ ബക്കര്‍, ജില്ലാ പ്രസിഡന്റ് എന്‍ ടി നാസര്‍, ജില്ലാ ജനറല്‍ സെക്രട്ടറി നസീര്‍ അഹമ്മദ്, സീനിയര്‍ സെക്രട്ടറി അലി അക്ബര്‍, മണലൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി യൂനസ്, മണലൂര്‍ മണ്ഡലം വൈസ് പ്രസിഡണ്ട് അഡ്വ. ജാഫര്‍ ഖാന്‍ എന്നിവര്‍ പ്രസംഗിച്ചു.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

TAGGED:
Share This Article
Leave a Comment
error: Content is protected !!